മനാമ: ബഹ്‌റൈനിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത എച്ച് സി സി ക്നോക്ക് ഔട്ട് സീസൺ 2 ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. സംഘടകരായ എച്ച് സി സി ജേതാക്കൾ ആയി. ഫൈനലിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത എച്ച് സി സി പത്തു ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 162 റൻസ് എന്ന കുറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ റോയൽ സ്ട്രൈകേഴ്സ് ഇലവന് പത്തോവറിൽ 91 റൻസ് എടുക്കാനെ സാധിച്ചൊള്ളു. അന്പത്തി ഒമ്പതു റൻസെടുത്ത എച്ച് സി സി യുടെ രാജേഷ് കാളി മുത്തു ആണ് മാൻ ഓഫ് ദി മാച്ച്.