bahrainvartha-official-logo
Search
Close this search box.

മൊയ്തു കാഞ്ഞിരോടിന് ബഹ്റൈൻ ഫ്രണ്ട്സ് യാത്രയപ്പ് നൽകി

WhatsApp Image 2023-07-21 at 6.12.45 PM

മനാമ: ബഹ്റൈനിൽ 43 വർഷം പ്രവാസ ജീവിതം മതിയാക്കി ജന്മനാട്ടിലേക്ക്  മടങ്ങുന്ന മൊയ്തു കാഞ്ഞിരോട് ബഹ്റൈൻ  മീഡിയ സിറ്റിയിൽ വച്ച് ബഹ്റൈൻ ഫ്രണ്ട്സ് യാത്രയയപ്പ് നൽകി യുപിപി ചെയർമാൻ എബ്രഹാം ജോണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്വാഗതം മഹാത്മാഗാന്ധി കൾച്ചർ ഫോറം പ്രസിഡൻറ് എബി തോമസും, ഡബ്ല്യൂ എം സി അംഗം തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു മുഖ്യ പ്രഭാഷകൻ സയ്യിദ് റമദാൻ നദ്‌വി മൊയ്തു കാഞ്ഞിരട്ടിന് പരിചയപ്പെടുത്തി സംസാരിച്ചു.

മൊയ്തു കാഞ്ഞിരോട് നിശബ്ദ സേവനത്തിലൂടെ പതിനായിരങ്ങൾക്ക് താങ്ങും തണലും ആയിരുന്നു ഏതൊരാളുടെയും ആവശ്യത്തിനു മുൻപിൽ മുഖം തിരിഞ്ഞു നിൽക്കാതെ ഏതറ്റം വരെ പോയി നിയമനുസൃതമായി സഹായിക്കുവാൻ സന്മനസ്സ് ഉണ്ടായിരുന്ന  നല്ല ഒരു മനുഷ്യൻ  സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു.

സാമൂഹ്യ സാംസ്കാരിക രംഗത്തെസമുന്നതരായ നേതാക്കന്മാരായ ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ക്യാൻസർ കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ.പി വി ചെറിയാൻ,അഷറഫ് കാട്ടുപീടികയിൽ കെ എം സി സി പ്രതിനിധി തണൽ പ്രതിനിധികളായ അബ്ദുൽ മജീദ്, റാഷിദ് മാഹി, ഓ ഐ സി സി പ്രതിനിധി  മൊയ്തീൻ മാധ്യമം മീഡിയ വൺ ബഹ്റൈൻ പ്രതിനിധികളായ ഇ കെ സലിം ,ജമാൽ ഇരിങ്ങൽ നദുവി, നൗമൽ. ബിഎംസി ശ്രാവണമഹോത്സവം ചെയർമാൻ മോനി ഓടിക്കണ്ടത്തിൽ ശൂരനാട് കൂട്ടായ്മ പ്രതിനിധി അൻവർ ശൂരനാട് , കുടുംബ സൗഹൃദ വേദി അംഗം ജോർജ് മാത്യു എന്നിവർ അദ്ദേഹത്തിന് ആശംസകൾ നേർന്നു സംസാരിച്ചു വോയിസ് ഓഫ് ആലപ്പി രക്ഷാധികാരി അനിൽ യു.കെ യോഗം നിയന്ത്രിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!