മനാമ: പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅദനിക്ക് സുപ്രീം കോടതി നിരുപാധിക ജാമ്യം അനുവദിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു പീപ്പിൾസ് കൾച്ചർ ഫോറം ബഹ്‌റൈൻ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹ്‌റൈനിൽ മനാമ സെന്റർ കേന്ദ്രീകരിച്ചു മധുര വിതരണം നടത്തി. പി സി എഫ് നേതാക്കളായ ജിനാസ് കിഴിശ്ശേരി, സഫീർ ഖാൻ കുണ്ടറ, റിയാസ് കാസർ ഗോഡ്, ബഷീർ നന്തി, സലാഹുദ്ധീൻ ചവറ അബ്ദുൽ ഖാദർ മാണിയൂർ തുടങ്ങിവർ നേതൃത്വം നൽകി.