മുൻ ബഹ്‌റൈൻ പ്രവാസികൾക്ക് സാന്ത്വനമായി കെഎംസിസി പ്രവാസി പെൻഷൻ പതിനൊന്നാം വർഷത്തിലേക്ക്: 111 വീടുകളിൽ ബഹ്‌റൈനിൽ നിന്നും സ്നേഹ സ്പർശമെത്തും

IMG-20190512-WA0050

മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവർത്തന വർഷ ത്തെ കർമ്മ പദ്ധതി യായ വിഷൻ 33 ന്റെ ഭാഗമായി 111 വീടുകളിൽ ഈ വർഷവും ശിഹാബ് തങ്ങൾ സ്മാരക സ്നേഹസ്പർശം പ്രവാസിപെൻഷനും സ്നേഹപൂർവം സഹോദരിക്ക് വിധവാ പെൻഷനും നൽകും .കഴിഞ്ഞ പത്തു വർഷമായി മുടക്കമില്ലാതെ നടപ്പിലാക്കി വരുന്ന ഈ പദ്ധതി പതിനൊന്നാം വർഷത്തിലേക്കു കടക്കുമ്പോൾ നിരവധി അപേക്ഷകളാണ് വന്നു കൊണ്ടിരിക്കുന്നത് ,പ്രവാസി പെൻഷൻ പദ്ധതി മുൻമുഖ്യ മന്ത്രി ഉമ്മൻചാണ്ടിയും വിധവാ പെൻഷൻ പദ്ധതി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമാണ് ഉദ്ഘാടനം ചെയ്തത്. പ്രവാസ ലോകത്തു ജീവിതത്തിന്റെ നല്ലൊരു ഭാഗം ചിലവഴിച്ചിട്ടും കഷ്ടപ്പാടും മാരകരോഗവുമായി പ്രയാസപ്പെടുന്ന മുൻ ബഹ്‌റൈൻ പ്രവാസികൾക്കും മരണമടഞ്ഞ ബഹ്‌റൈൻ പ്രവാസികളുടെ വിധവകൾക്കുമായി മാത്രമാണ് ഈ മാസാന്ത സഹായം നൽകിവരുന്നത്. 2009 ഇൽ അഞ്ചു പേർക്ക് കൊടുത്തുകൊണ്ട് ആരംഭിച്ച ഈ പദ്ധതി ഇന്ന് 67 പ്രവാസികൾക്കും 44 വിധവകൾക്കുമായി 11 1 വീടുകളിൽ നൽകിവരുന്നു. വർഷങ്ങളോളം ബഹ്‌റൈനിൽ ജോലി ചെയ്തിട്ടും ജീവിതസായാഹ്നത്തിൽ ഒരു നേരത്തെ മരുന്നിന് പോലും വകയില്ലാത്ത നാട്ടിൽ കഴിയുന്നവരാണ് അപേക്ഷകരായി വരുന്നത്.അപേക്ഷകരുടെ എണ്ണം നിത്യേന വർധിക്കുകയാണ്. വൃക്ക രോഗം, കാൻസർ രോഗം, ഹൃദ്രോഗം തുടങ്ങിയ മാരകരോഗങ്ങളും കൂടാതെ അംഗവൈകല്യം, അന്ധത തടങ്ങി കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തി വളരെ രഹസ്യമായി അവരുടെ ബാങ്കുകളിലോ വീടുകളിലോ സഹായം എത്തിക്കുകയാണ് ഈ പദ്ധതിയെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിനകം പെൻഷൻ നൽകി വരുന്ന പതിമൂന്നു മുൻ പ്രവാസികൾ പേർ മരണമടഞ്ഞു , പലരും അതീവ ഗുരുതരാവസ്ഥയിലാണ് ,ആയതിനാൽ ഈ പദ്ധതിയുമായി ബഹ്‌റൈനിലെ സുമനസ്സുകളുടെ സഹായം ഇനിയും ഇതിനു ആവശ്യമാണെന്നു ജില്ലാ പ്രസിഡന്റ് എ പി ഫൈസലും ജനറൽ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളിയും അഭ്യർത്ഥിച്ചു. വർഷം 15 ലക്ഷം രൂപയോളം പെൻഷൻ പദ്ധതിക്കും പ്രവാസി സഹായത്തിനും ആവശ്യമാണ്‌. സഹായിക്കാൻ താല്പര്യം ഉള്ളവർ 39881099, 33161984, 33226943 ഈ നമ്പറുകളിൽ ബന്ധപ്പെടുക.

കഴിഞ്ഞ കാലഘട്ടങ്ങളില്‍ നടത്തിയ വിവാഹ സംഗമങ്ങള്‍ കോഴിക്കോട് ജില്ലയിലുള്ള എല്ലാ മണ്ഡലങ്ങളിലും തണല്‍ എന്ന പേരില്‍ ഭവന നിര്‍മ്മാണം, കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ പ്രവാസി ബൈത്തുറഹ്മ ക്കുള്ള സഹായം, ബഹ്റൈനില്‍ നിരവധി രക്ത ദാന ക്യാമ്പുകള്‍, കൂടാതെ കോഴിക്കോട് ജില്ലയിലും മറ്റുള്ള ജില്ലകളിലും മുസാഫര്‍ നഗര്‍, ജാര്‍ഖണ്ഡ്,ബീഹാര്‍ എന്നിവിടങ്ങളിലായി 61-ഓളം കിണറുകള്‍ ആരംഭിക്കുകയും 56 കിണറുകളും 3 കുടിവെള്ള പദ്ധതികളും പൂര്‍ത്തീകരിച്ചു. മുഴുവന്‍ കിണറുകളും പൂര്‍ത്തീകരിക്കുന്നതോടു കൂടി കാല്‍ ലക്ഷത്തോളം പേര്‍ക്ക് ദാഹജലം നല്‍കാന്‍ കഴിയും.

കനിവ് റിലീഫ് സെല്‍ മുഖേന വിവാഹ സഹായങ്ങളും രോഗികള്‍ക്കുള്ള ചികിത്സാ സഹായങ്ങളും വിദ്യഭ്യാസ സഹായങ്ങളും. വിമാന ടികെറ്റ്, സ്കൂൾ കിറ്റ് തുടങ്ങിയവയും ഹരിത ഹെല്‍ത്ത് കെയര്‍ പദ്ധതി പ്രകാരം പേരാമ്പ്രയില്‍ ഡയാലിസിസ് മെഷീനും സല്‍മാനിയ ഹോസ്പിറ്റലില്‍ 10 വീല്‍ ചെയറുകളും വടകര, കൊയിലാണ്ടി, നൊച്ചാടി, പേരാമ്പ്ര എന്നിവിടങ്ങളിലെ ആശുപത്രികളില്‍ 9 വീല്‍ ചെയറുകളും നല്‍കി. വടകര ജില്ലാ ആശുപത്രിയില്‍ അരലക്ഷം രൂപ ചെലവില്‍ രോഗികള്‍ക്ക് ശുദ്ധജല വിതരണത്തിനാവശ്യമായ ഉപകരണം നല്‍കി. കൂടാതെ, ഉത്തരേന്ത്യയില്‍ വിവിധ പ്രദേശങ്ങളില്‍ തണുപ്പ് കാലങ്ങളില്‍ നൂറുകണക്കിന് പേര്‍ക്ക് കമ്പിളി പുതപ്പുകളും റംസാന്‍ കാലങ്ങളില്‍ ഇഫ്താറിനാവശ്യമായ കിറ്റുകളും നല്‍കിവരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം സി.എച്ച് സെന്‍ററിന് ഇ.അഹമ്മദ് സാഹിബിന്‍റെ പേരില്‍ ഹൈടക് ഐ.സി.യു ആംബുലന്‍സും നല്‍കി. പെരുകുന്ന പലിശയില്‍ നിന്നും പ്രവാസികളെ രക്ഷിക്കുക എന്ന മഹത്തായ ഉദ്ധേശത്തോടെ പലിശ രഹിത നിധിയും നടപ്പിലാക്കി. കേന്ദ്ര-കേരള സര്‍ക്കാറുകള്‍ നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ പദ്ധതികള്‍ ബഹ്റൈനിലെ പ്രവാസികള്‍ക്ക് ലഭിക്കാനുള്ള സഹായ സഹകരണങ്ങളും ചെയ്തു വരുന്നു.

നിരവധി ജീവകാരുണ്യ സാമൂഹിക സേവന പ്രവർത്തനങ്ങളാണ് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ജില്ലാ കോ ഓർഡിനേറ്റർ മാരായ അലി കൊയിലാണ്ടിയും യൂസുഫ് ഹാജി കൊയ്‌ലാണ്ടിയും മഹമൂദ് മുറിച്ചാണ്ടിയും ആണ് പെൻഷൻ വിതരണം നടത്തുന്നത് , പതിനൊന്നാം വർഷത്തെ പെൻഷൻ പ ദ്ധതിയുടെ സ്‌പോൺസർഷിപ് ഉദ്ഘാടനം പത്തു പ്രവാസികളുടെ സ്‌പോൺസർഷിപ് ഏറ്റെടുത്തു കൊണ്ട് ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക കാരുണ്യ പ്രവർത്തകനായ ഹമീദ് താനിയുള്ളതിൽ കെഎംസിസി ജില്ലാ സെക്രട്ടറി മൻസൂർ കുറ്റിച്ചിറ ക്കു സഹായം കൈമാറി .ചടങ്ങിൽ കെഎംസിസി പ്രസിഡന്റ് എസ് വി ജലീൽ ,ജനറൽസെക്രട്ടറി അസൈനാർ കളത്തിങ്കൽ ,സമസ്ത പ്രസിഡന്റ് സയ്യിദ് ഫക്രുദീൻ തങ്ങൾ ,സി കെ അബ്ദുറഹ്മാൻ, അബ്ദുള്ള സലീം വാഫി , ടിപി മുഹമ്മദലി , കുട്ടൂസ മുണ്ടേരി , മുസ്തഫ കെ പി, കെ കെ സി മുനീർ, ഷാഫി പറക്കട്ടെ, സിദ്ധീഖ് കണ്ണൂർ, സമസ്ത ട്രഷറർ എസ് എം അബ്ദുൽ വാഹിദ്, കെഎംസിസി സംസ്ഥാന ജില്ലാ ഏരിയ മണ്ഡലം പഞ്ചായത്തു നേതാക്കൾ പങ്കെടുത്തു…ചടങ്ങിൽ ജില്ല കെഎംസിസി പ്രസിഡന്റ്‌ എ പി ഫൈസൽ അധ്യക്ഷത വഹിച്ചു .ഫൈസൽ കോട്ടപ്പള്ളി സ്വാഗതവും ഫൈസൽ കണ്ടീതാഴ നന്ദിയും പറഞ്ഞു. ഒ കെ കാസിം, അസ്‌ലം വടകര , ശരീഫ് കോറോത് , തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!