മനാമ: മലങ്കര ഓർത്തഡോൿസ് സഭയുടെ അഭിമാന പുത്രനും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ അനുശോചിച്ചു. 21 തീയതി വി. കുർബാനാന്തരം ഇടവക സഹ വികാരി ഫാ. ജേക്കബ് തോമസ് അനുശോചനം രേഖപ്പെടുത്തി. ഇടവക ട്രസ്‌റ്റി ശ്രീ ജീസൺ ജോർജ് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. റവ. ഫാ. സിബി ബാബു , ആക്ടിങ് സെക്രട്ടറി ശ്രീ സജിൻ ഹെന്ററി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതാരായിരുന്നു.