മനാമ: വോയ്സ് ഓഫ് ആലപ്പി റിഫ ഏരിയ കമ്മിറ്റിയുടെ കുടുംബ സംഗമവും മെമ്പര്‍ഷിപ് കാര്‍ഡ് വിതരണവും ‘സ്നേഹോത്സവം 2023’ എന്ന പേരില്‍ റിഫാ ഊട്ടി റെസ്റ്റോറന്റില്‍ സംഘടിപ്പിച്ചു. വോയ്സ് ഓഫ് ആലപ്പി ജനറല്‍ സെക്രട്ടറി ധനേഷ് മുരളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. റിഫാ ഏരിയ പ്രസിഡന്റ് പ്രസന്നകുമാര്‍ അധ്യക്ഷനായിരുന്നു.
സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വിനയചന്ദ്രന്‍ നായര്‍, ട്രഷറര്‍ ജി. ഗിരീഷ്,കുമാര്‍, ജോയിന്‍ സെക്രട്ടറി ബാലമുരളി, കലാവിഭാഗം സെക്രട്ടറിയും റിഫാ ഏരിയ കോര്‍ഡിനേറ്ററുമായ ദീപക് തണല്‍, സുമന്‍ സഫറുള്ള, അജിത്, സന്തോഷ്ബാബു, എന്നിവര്‍ സദസ്സിനെ അഭിസംബോധന ചെയ്തു. റിഫാ ഏരിയ സെക്രട്ടറി ഗിരീഷ് ബാബുവിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ബഹ്റൈനില്‍ നിര്യാതനായ ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി റജി ജോര്‍ജ്ജിന്റെയും നിര്യാണത്തില്‍ സംഘടന അനുശോചനം രേഖപ്പെടുത്തി.
തുടര്‍ന്ന് വോയ്സ് ഓഫ് ആലപ്പി റിഫ ഏരിയാ അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ് കാര്‍ഡുകള്‍ വിതരണം ചെയ്തു, ജോയിന്‍ സെക്രട്ടറി അനില്‍ കെ. തമ്പി അവതാരകനായിരുന്നു. എക്‌സികുട്ടീവ് കമ്മിറ്റി അംഗങ്ങളായ ഏരിയ വൈസ് പ്രസിഡന്റ് ഹരികുമാര്‍, രാജേന്ദ്രന്‍ പി കെ, ദീപക് ശ്രീകുമാര്‍, ജയന്‍, പ്രവീണ്‍, മറ്റ് ഏരിയ ഭാരവാഹികളായ അശ്വിന്‍, മുബാഷ്, സജീഷ്, ഹരിദാസ് മാവേലിക്കര, ഫന്‍സീര്‍, ശ്യാംജി ഷാജി, നിതിന്‍ ഗംഗ എന്നിവരും സന്നിഹിതരായിരുന്നു, വോയ്സ് ഓഫ് ആലപ്പിയുടെ കലാകാരന്മാരുടെ കൂട്ടായ്മയായ അരങ്ങ് ആലപ്പിയുടെ ഗോപകുമാര്‍, ഷാജി, രാജീവ്, ഹരിദാസ് മാവേലിക്കര എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു, തുടര്‍ന്ന് റിഫാ ഏരിയ ട്രഷറര്‍ ജീമോന്‍ ജോയ് എല്ലാവര്‍ക്കും നന്ദി അറിയിച്ചു.