bahrainvartha-official-logo
Search
Close this search box.

ഹിജ്റയുടെ പാഠങ്ങൾ; പഠന ക്ലാസ് സംഘടിപ്പിച്ചു

New Project - 2023-07-25T082142.817

മനാമ: ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ വെസ്റ്റ് റിഫ, ഹജ്ജിയാത്ത് ഏരിയകൾ സംയുക്തമായി ‘ഹിജ്റയുടെ പാഠങ്ങൾ’ എന്ന വിഷയത്തിൽ പഠന ക്ളാസ് സംഘടിപ്പിച്ചു. ജാസിർ പി പി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ച്‌ മഹത്തായ ലക്ഷ്യത്തിലേക്കുള്ള പലായനമാണ് ഹിജ്‌റ എന്ന് അദ്ധേഹം പ്രസ്താവിച്ചു.

എല്ലാ പ്രാവകന്മാരും ഹിജ്‌റ ചെയ്തവരാണ്. അല്ലാഹുവിന്റെ കല്പനകൾ അനുസരിച്ചു ജീവിക്കാൻ സ്വന്തം നാട്ടിൽ പ്രയാസം അനുഭപ്പെടുമ്പോൾ, അതിന് പറ്റിയ ഇടം തേടിയുള്ള യാത്രയാണ് ഹിജ്റ. പ്രവാചകൻ മുഹമ്മദ്‌ നബി (സ) യുടെ ഹിജ്‌റ ഒളിച്ചോട്ടമായിരുന്നില്ല. ആസൂത്രിതമായ മുന്നൊരുക്കങ്ങൾ നടത്തിയ ശേഷമാണ് പ്രവാചകൻ ഹിജ്‌റ ചെയ്തത്. യാത്രയിലുടനീലം പ്രവാചകൻ്റെ ആസൂത്രണ മികവ് വ്യക്തമാണ്.

ദൈവീകസരണിയിൽ ജീവിതം സമർപ്പിക്കുന്നവർക്ക് ഇഹാലോകത്തും പരലോകത്തും മഹത്തായ വിജയം നേടാൻ കഴിയുമെന്നത് തന്നെയാണ് ഹിജ്‌റ നൽകുന്ന പ്രധാന പാഠമെന്നും അദ്ദേഹം വിശദീകരിച്ചു. പി.എം. അശ്റഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഉബൈസ് ഖിറാഅത്ത് നടത്തി. സിദ്ദിഖ് എം.പി നന്ദിയും പ്രാർത്ഥനയും നിർവ്വഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!