മനാമ: റയ്യാൻ സ്റ്റഡി സെന്റർ നടത്തിവരുന്ന സമ്മർ ക്രാഷ് കോഴ്സിന്റെ ഭാഗമായി അക്യൂപൻചർ ക്ലാസ് സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളിൽ കുട്ടികൾക്കുള്ള അവബോധം വളർത്തുന്നതിന്റെ ഭാഗമായി നടന്ന പഠന ശിബിരം സബീന മുഹമ്മദ് ഷഫീഖ് നേതൃത്വം നൽകി.
അക്യൂപൻചർ ചികിത്സാ രീതിയുടെ വിവിധ വശങ്ങളെക്കുറിച്ച് അവർ കുട്ടികൾക്ക് നൽകിയ അറിവ് വിദ്യാർത്ഥികൾക്ക് തികച്ചും വിജ്ഞാന പ്രദമായ ഒരു അനുഭവമായിരുന്നു. റയ്യാൻ സ്റ്റഡി സെന്റർ ചെയർമാൻ വി.പി. അബ്ദു റസാഖ്, സെന്റർ പ്രബോധകരായ സി.ടി. യഹ്‌യ, സമീർ ഫാറൂഖി എന്നിവർ പങ്കെടുത്തു.