മനാമ: സമസ്ത ബഹ്‌റൈൻ ഗുദൈബിയ ഏരിയ പുതിയതായി സജ്ജീകരിച്ച അൽ ഹുദാ തഅലീമുൽ ഖുർആൻ മദ്രസയുടെ കെട്ടിട ഉദ്ഘാടനം 28.07.2023 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 മണിക്ക് ഗുദൈബിയ പാലസ് പള്ളിക്ക് സമീപമുള്ള മദ്റസ ഓഡിറ്റോറിയത്തിൽ വെച്ച് സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ നിർവഹിക്കുന്നു. തുടർന്ന് വൈകിട്ട് 4 മണി മുതൽ സലാം ഫൈസി മുക്കം (സുന്നി മഹൽ ഫെഡറേഷൻ കോഴിക്കോട് ജില്ല) മുഹറം പഠന ക്ലാസും നോമ്പ് തുറയും സംഘടിപ്പിക്കുന്നു.
സമസ്ത ബഹ്‌റൈൻ കേന്ദ്ര ഏരിയ ഭാരവാഹികൾ SKSSF, SKJM നേതാക്കൾ മറ്റു പൗര പ്രമുഖർ പങ്കെടുക്കും.
സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ : 39256178, 3530 3250, 3935 0118.