മനാമ: ഇസ ടൗണിലെ വീട്ടിൽ ഉഗ്ര വിഷമുള്ള ലെതൽ ബോ കോൺസ്ട്രിക്ടർ അടക്കം 13 പാമ്പുകളെയും 29 പല്ലികളെയും സൂക്ഷിച്ചതിനെത്തുടർന്ന് 40 വയസ്സുള്ള ബഹ്റൈനി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് വീട് റൈഡ് ചെയ്യുകയും പ്രതിയെ ലോവർ ക്രിമിനൽ കോടതിയിൽ വിചാരണയ്ക് ഹാജരാക്കുകയും ചെയ്തു. വിദേശീയ മൃഗങ്ങളെ കടത്തിയതിനും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയതിനും പ്രതിക്കെതിരെ കേസെടുക്കുകയും ലോവർ ക്രിമിനൽ കോടതി അദ്ദേഹത്തിനെതിരെ BD1,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
പ്രതി ഹൈ ക്രിമിനൽ അപ്പീൽസ് കോടതിയിൽ അപ്പീൽ നൽകുകയും കേസ് അന്വേഷണത്തിന്റെ അഭാവം മൂലം അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു. കേസ് അന്വേഷണത്തിൽ അഭാവമുണ്ടെന്ന പ്രതിരോധ അഭിഭാഷകനായ ഗലെബ് അൽ ഷുറൈറ്റിയുടെ വാദത്തിൽ അപ്പീൽ കോടതി വിധിയെഴുതി.
പ്രതി ഇഴജന്തുക്കളുമായി ചിത്രങ്ങളെടുക്കാൻ കുട്ടികളെ തന്റെ വീട്ടിലേക്ക് അനുവദിച്ചതായും പ്രതിയുടെ വീട് പെറ്റ് മൃഗശാലയായി പ്രവർത്തിച്ചതായും കോടതി പറഞ്ഞു. ഉരഗങ്ങളെ കാണാൻ വീട്ടിലേക്ക് എത്തിയ സന്ദർശകരിൽ നിന്ന് പ്രതി പണം വാങ്ങിച്ചിട്ടില്ലെന്നും കുട്ടിക്കാലം മുതൽ ഇഴജന്തുക്കളെ വളർത്തുകയായിരുന്നു എന്നു വേറെ തെറ്റുകളൊന്നു ചെയ്തിട്ടില്ലെന്നും പ്രതിരോധ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു