കെ.സി.എ ഓണം പൊന്നോണം 2023 വടംവലി മത്സരം; ബഹ്‌റൈൻ ബ്രദേഴ്സ് ബി ടീം ജേതാക്കൾ

New Project - 2023-08-07T075539.183

മനാമ: ബഹ്‌റൈനിലെ പ്രമുഖ സംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ കെ സി എ ബി എഫ് സി ഓണം പൊന്നോണം 2023 ആഘോഷങ്ങളോടനുബന്ധിച്ച് ടഗ് ഓഫ് വാർ അസോസിയേഷന്റെ പിന്തുണയോടുകൂടി വടംവലി മത്സരം സംഘടിപ്പിച്ചു. സിൻജ്ജ് അൽ അഹലി സ്പോർട്സ് ക്ലബ്ബിൽ വച്ച് നടന്ന വാശിയേറിയ വടംവലി മത്സരത്തിൽ ബഹ്‌റൈൻ ബ്രദേഴ്സ് ബി ടീം വിജയികളായി.

തിരുവിതാംകൂർ ടീമും, ബഹ്‌റൈൻ ബ്രദേഴ്സ് എ ടീമും രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി. തുടർന്നു നടന്ന സമാപന ചടങ്ങിൽ കെസിഎ പ്രസിഡണ്ട് നിത്യൻ തോമസ്, വൈസ് പ്രസിഡണ്ട് തോമസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ഓണാഘോഷ കമ്മിറ്റി ചെയർമാൻ സേവി മാത്തുണ്ണി, വൈസ് ചെയർമാൻമാരായ റോയ് സി ആന്റണി, കെ ഇ റിച്ചാർഡ്, വടംവലി മത്സര കൺവീനർ അജി പി ജോയ് എന്നിവർ വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു.

കെസിഎ എന്റർടൈൻമെന്റ് സെക്രട്ടറി ജിതിൻ ജോസ്, ലോഞ്ജ് സെക്രട്ടറി രഞ്ജിത്ത് തോമസ്, സീനിയർ അംഗങ്ങളായ അരുൾദാസ് തോമസ്, രഞ്ജി മാത്യു, പീറ്റർ തോമസ്,ബാബു വർഗീസ്,ജോഷി വിതയത്തിൽ, റോയ് ഫ്രാൻസിസ്, ജിൻസ് ജോസഫ്, സിജി ഫിലിപ്പ്, ജോബി ജോർജ്, ജിജോ കെ ജോയ് എന്നിവർ വടംവലി മത്സരങ്ങൾക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!