മനാമ: സൂപ്പർ സ്റ്റാർ രജനീകാന്ത് നായകനായെത്തുന്ന ‘ജയിലർ’ സിനിമയുടെ റിലീസ് ബഹ്റൈനിൽ ആഘോഷമാക്കാനൊരുങ്ങി ബഹ്‌റൈൻ രജനി രസികർ മൺറം കൂട്ടായ്മ. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന രജനീകാന്ത് ചിത്രം കാണാൻ വിപുലമായ ഒരുക്കങ്ങളാണ് രജനി ഫാൻസ് അസോസിയേഷൻ നടത്തിയിരിക്കുന്നത്.
ആഗസ്റ്റ് 11 ന് ലുലു ദാനമാളിലെ എപിക്സ് സിനിമാസിൽ ഫാൻസ് ഷോ നടക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഫാൻസ് ഷോയോടനുബന്ധിച്ച് ദാനമാളിൽ വിവിധ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും അഭിനയിക്കുന്നു. മോഹൻലാൽ ഫാൻസും ആഘോഷപരിപാടികളിൽ പങ്കെടുക്കും.
ആഗസ്റ്റ് 10നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. എപ്പിക്സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സുജയ് ഉച്ചിൽ, ബ്രാൻഡ് മാനേജർ മനോജ് ബാഹുലേയൻ, ഫിനാൻസ് മാനേജർ മുരളീധരൻ ചോലയിൽ,രജനി ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ സുധീർ കാലടി , സെന്തിൽ കുമാർ , ഗന്ത് രാജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.