bahrainvartha-official-logo
Search
Close this search box.

മണിപ്പൂർ കലാപബാധിതർക്ക് തിരി തെളിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബഹ്‌റൈൻ ഒഐസിസി

New Project - 2023-08-11T071315.005

മനാമ: കഴിഞ്ഞ മൂന്ന് മാസക്കാലമായി മണിപ്പൂരിൽ നടക്കുന്ന സംഘർഷം അവസാനിപ്പിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണം എന്ന് ആവശ്യപെട്ട് കൊണ്ട് ബഹ്‌റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ തിരി തെളിച്ചു മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഒരു വിഭാഗം ആളുകളെ വംശീയമായി ഇല്ലായ്മ ചെയ്യുവാനും, സ്ത്രീകളെയും കുട്ടികളെയുംപോലും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന ആളുകൾക്ക് വേണ്ട സംരക്ഷണം നൽകുന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകളാണ്. ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് ഉണ്ടായ ഒരു പ്രശ്നം മണിക്കൂറുകൾ കൊണ്ടോ, ദിവസങ്ങൾക്കു ള്ളിലോ നിയന്ത്രിക്കാൻ സാധിക്കുന്ന സേന സംവിധാനം നമുക്ക് ഉണ്ട്.പക്ഷെ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയോ, സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയോ പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊള്ളാൻ തയാറാകുന്നില്ല.

ഗുജറാത്തിൽ ആരംഭിച്ച വംശഹത്യ മണിപ്പൂർ വഴി ഇപ്പോൾ ഹരിയാനയിൽ ആണ് വന്ന് നില്കുന്നതാണ്. ഇത് രാജ്യത്തിനു തന്നെ അപമാനമാണ്. പൊതു വേദിയിൽ സ്ത്രീകൾ സുരക്ഷിതരാണ് എന്ന് ഭരിക്കുന്ന ആളുകൾ എല്ലാ ദിവസവും പറയും, പക്ഷെ യഥാർഥ്യം മനസ്സിലാക്കണമെങ്കിൽ പ്രശ്നം നടക്കുന്ന സ്ഥലങ്ങളിലേക്ക് ചെല്ലണം എന്ന് സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു .

ഒഐസിസി ഓഫീസിൽ നടന്ന സമ്മേളനത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, സെക്രട്ടറി ജവാദ് വക്കം, ഒഐസിസി നേതാക്കളായ നസിം തൊടിയൂർ, മിനി മാത്യു, വിഷ്ണു വി, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, ഗിരീഷ് കാളിയത്ത്, രഞ്ജിത് പൊന്നാനി, ജെനു കല്ലുംപുറം, രജിത് മൊട്ടപ്പാറ, ശ്രീജിത്ത്‌ പാനായി, അലക്സ്‌ മഠത്തിൽ, നിജിൽ രമേശ്‌, ബൈജു ചെന്നിത്തല, സാമൂവൽ മാത്യു, ജോജി ജോസഫ് കൊട്ടിയം, ദാനിയേൽ തണ്ണിതോട്, റോയ് മാത്യു എന്നിവർ പ്രസംഗിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!