മനാമ: ബഹ്‌റൈൻ ഷാർക്സ് ക്രിക്കറ്റ് ക്ലബ് നടത്തിയ സമ്മർകപ്പ് 2023 സീസൺ 2 ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ, ഡെസേർട് വാരിയേഴ്‌സിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ഖമ്മിസ് റെഡ് ലയൺസ് ചാമ്പ്യന്മാരായി.
ലയൺസിനു വേണ്ടി ബാറ്റിംഗിൽ സേതുനാഥ് മികച്ച പ്രകടനം നടത്തിയപ്പോൾ ബൗളിങ്ങിൽ തിളങ്ങിയ രാജാ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടി. കോർഡിനേറ്റേഴ്‌സായ രംഗയും അഡ്മറിനും ചേർന്നു ചാമ്പ്യൻസ് ട്രോഫിയും ക്യാഷ് പ്രൈസും വിജയികളായ ലയൺസിനു കൈമാറി.
സ്കോർ: വാരിയേഴ്‌സ് 66/8 (10 over)
ലയൺസ് -69 /4 (8 over)