മനാമ: പ്രവാസലോകത്തെ വിദ്യാഭ്യാസ രംഗത്ത് കാലികമായ സമഗ്ര പരിഷ്കരണങ്ങളും പരിശീലനങ്ങളും ലക്ഷ്യം വെച്ച് ഐ.സി എഫ് ഇന്റർനാഷനൽ തലത്തിൽ ആചരിക്കുന്ന “അൽ മഅരിഫ” മദ്റസ കാമ്പയിനിന്റെ ഭാഗമായി സ്പാർക്ക് അസംബ്ലി സംഘടിപ്പിച്ചു.. ബഹ്റൈൻ റൈഞ്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അംബ്ലിയിൽ ബഹ്റൈനിലെ 12 മദ്റസ്സകളിലെയും അദ്ധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും സംബന്ധിച്ചു.. ഹമദ് ടൗൺ ഐ.സി .എഫ് ഹാളിൽ നടന്ന സ്പാർക്ക് അസംബ്ലി നാഷനൽ എജ്യുക്കേഷൻ സിക്രട്ടറി റഫീഖ് ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ എസ്.ജെ.എം വൈസ് പ്രസിഡണ്ട് ഷാനവാസ് മദനി ഉദ്ഘാടനം ചെയ്തു.
മാതൃസംഗമം,, സ്റ്റുഡൻസ്, കൗൺസിൽ, അബാബിൽ ഡ്രൈവ് എന്നിവ മദ്റസ്സ ക്യാമ്പയിനിന്റെ ഭാഗമായി നടക്കും. ഐ.. സി എഫ് ഇന്റർനാഷനൽ വൈസ് പ്രസിഡന്റ് എം.സി അബ്ദുൾ കരീം ഹാജി പദ്ധതി വിശദീകരണം നടത്തി. സയ്യിദ് അസ്ഹർ ബുഖാരി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ICF നഷ്ണൽ പ്രഡിഡണ്ട് കെ. സി സൈനുദീൻ സഖാഫി, ICF എഡ്യൂക്കേഷൻ പ്രഡിഡണ്ട് അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ICF നഷ്ണൽ ക്യാബിനറ്റ് അംഗം ഉസ്മാൻ സഖാഫി,ICF നഷ്ണൽ ക്യാബിനറ്റ് അംഗം പി എം സുലൈമാൻ ഹാജി എന്നിവർ സംബന്ധിച്ചു. SJM സിക്രട്ടറി അബ്ദുറഹീം സഖാഫി സ്വാഗതവും SJMജോയിന്റ് സെക്രട്ടറി ഷിഹാബുദീൻ സിദ്ദീഖി നന്ദിയും പറഞ്ഞു.