മനാമ: ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ, ടീൻസ് ഇന്ത്യ, മലർവാടി ബാലസംഘം എന്നിവയുമായി സഹകരിച്ച് നടത്തുന്ന സ്വാതന്ത്ര്യ ദിനാഘോഷം ഇന്ന് (ചൊവ്വ, 15/08/2023) വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 6 മണിക്ക് അസോസിയേഷൻ ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തും. തുടർന്ന് മനാമ, മുഹറഖ് , റിഫ എന്നിവിടങ്ങളിലായി നടക്കുന്ന പരിപാടികൾ രാവിലെ 10 മണിമുതൽ ആരംഭിക്കും. സ്വാതന്ത്ര്യ ദിന സന്ദേശം, കുട്ടികൾക്കായുള്ള ദേശഭക്തി ഗാന മത്സരങ്ങൾ, മറ്റു വിവിധ കലാപരിപാടികൾ എന്നിവയും നടക്കും. വിശദവിവരങ്ങൾക്ക് 36128530 , 33538916 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.