മനാമ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈൻ കമ്മിറ്റി “മതേതരത്വം ഇന്ത്യയുടെ മതം” എന്ന ശീർഷകത്തിൽ സ്വതന്ത്ര്യ ചത്വരം ഈ വരുന്ന 18ആം തീയതി രാത്രി 8:30ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്നു. ഖത്തർ നാഷണൽ എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി ഫള്ലു സാദാത്ത് നിസാമി പ്രമേയ പ്രഭാഷണം നടത്തും. കൂടാതെ ബഹ്‌റൈനിലെ മറ്റു മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
പ്രസ്തുത പരിപാടിയുടെ ബഹ്റൈൻ തല പോസ്റ്റർ പ്രകാശനം ഇക്കഴിഞ്ഞ ദിവസം നടന്ന ലീഡേഴ്സ് മീറ്റിൽ വച്ച് സയ്യിദ് ഫഖ്റുദീൻ തങ്ങൾ ജനറൽ സെക്രട്ടറി അബ്ദുൽ മജീദിനു നൽകി കൊണ്ട് പ്രകാശം ചെയ്തു. സമസ്ത ജനറൽ സെക്രട്ടറി SM അബ്ദുൽ വാഹിദ്, വൈസ് പ്രസിഡൻ്റ് സയ്യിദ് യാസിർ ജിഫ്രി തങ്ങൾ, ജോയിൻ സെക്രട്ടറി KMS മൗലവി, ഹൂറ കോഡിനേറ്റർ മുഹമ്മദ് നിഷാൻ ബാഖവി എന്നിവർ ആംശസങ്ങൾ അർപ്പിച്ചു.
സമസ്ത കേന്ദ്ര വൈസ് പ്രസിഡൻ്റ് ഹാഫിള് ഷറഫുദീൻ ഉസ്താദ് ,ട്രഷറർ നൗഷാദ് ,ബഹ്റൈൻ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി റഷീദ് ഫൈസി ഹൂറ, സൽമാനിയ, ഹമ്മദ് ടൗൺ, മനാമ, ഹിദ്ദ് ഏരിയ പ്രതിനിധികൾ എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയർസ് എന്നിവർ സന്നിഹിതരായിരുന്നു.
ഉമൈർ വടകര അധ്യക്ഷത വഹിച്ച പരിപാടിയിൽ അബ്ദുൽ മജീദ് സ്വാഗതവും ജോയിൻ സെക്രട്ടറി മോനു മുഹമ്മദ് നന്ദിയും പറഞ്ഞു. നവാസ് കുണ്ടറ ചർച്ചകൾക്ക് നേതൃത്വ്ം നൽകി.