ബഹ്‌റൈൻ കേരളീയ സമാജം പ്രവാസി സംഗമം: ബി കെ എസ് ഹാർമണി 2023, കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും

New Project - 2023-08-15T144025.059

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിൽ ഇപ്പൊൾ ജോലി ചെയ്യുന്നവരും, പ്രവാസ ജീവിതം മതിയാക്കി തിരികെ കേരളത്തിലേക്ക് മടങ്ങി എത്തിയവരുടെയും ഒരു കുടുംബ സംഗമം 2023 ആഗസ്റ്റ് 20 ഞായറാഴ്ച വൈകിട്ട് 3 മണി മുതൽ തിരുവനന്തപുരം കോവളം ഉദയസമുദ്ര ബീച്ച് ഹോട്ടലിൽ വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹുമാനപെട്ട കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാഥിതി ആകുന്ന ചടങ്ങിൽ ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ, ജലവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ, എൻ കെ പ്രേമചന്ദ്രൻ എം പി, വിൻസെന്റ് എം എൽ എ , പി പി സുനീർ, ഹരികൃഷ്ണൻ നമ്പൂതിരി , കെ എസ് ശബരിനാഥ്, ഗോപിനാഥ് മുതുകാട് സൂര്യ കൃഷ്ണ മൂർത്തി, രാജ് കലേഷ് തുടങ്ങിയവർ പങ്കെടുക്കും .കല്ലറ ഗോപനും സംഘവും നയിക്കുന്ന ഗാനമേളയും അരങ്ങേറും.

പ്രവാസി സംഗമം 2023 നോടനുബന്ധിച്ച് പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന സംഗമസമ്മേളനം, അംഗങ്ങളെ ആദരിക്കൽ ചടങ്ങ്, കലാപരിപാടികൾ തുടങ്ങിയ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. പേരുകൾ രജിസ്റ്റർ ചെയ്തു സംഗമത്തിൽ പങ്കുചേരുക. താമസ സൗകര്യം ആവശ്യം എങ്കിൽ അതും ലിങ്കിലൂടെ ബുക്ക് ചെയ്യാവുന്നതാണ്: Registration Link: https://bksbahrain.com/2023/bksharmony/register.html

സമീപ ജില്ലകളിൽനിന്ന് പങ്കെടുക്കുന്നവർക്ക് തിരികെ പോകുന്നതിനു സമുദ്ര യിൽ നിന്ന് തിരുവനന്തപുരത്തേക്ക് വാഹന സൗകര്യം ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പങ്കെടുക്കാനാഗ്രഹിക്കു ന്നവർ താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക :
ബി. ഹരികൃഷ്ണൻ – +91 9778741884
പി എൻ മോഹൻരാജ് – +91 9544453929
പി വി രാധാകൃഷ്ണപിള്ള – +973 39691590

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!