മനാമ: ഐ വൈ സി സി ഗുദൈബിയ ഹൂറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടന നടത്തുന്ന 40 മത് മെഡിക്കൽ ക്യാമ്പാണ് . യൂത്ത് കോൺഗ്രസ്സ് ജന്മദിനവും ക്വിറ്റ് ഇന്ത്യ ദിനാചാരണത്തോട് അനുബന്ധിച്ചാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
അദ്ലിയ ഹിലാൽ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പ് നിരവധിപേർക്ക് പ്രയോജനപ്പെട്ടു, ഏരിയ പ്രസിഡന്റ് രജീഷിന്റെ അധ്യക്ഷതയിൽ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉദ്ഘാടനം ചെയ്തു, ഏരിയ സെക്രട്ടറി ലിനീഷ് കുമാർ സ്വാഗതം പറഞ്ഞു, ദേശീയ സെക്രട്ടറി അലൻ ഐസക്ക്, ട്രഷറർ നിതീഷ് ചന്ദ്രൻ ഹെല്പ് ഡസ്ക് കൺവീനർ അനസ് റഹിം,ദേശീയ ഭാരവാഹികൾ ആയ വിൻസു കൂത്തപള്ളി, ബേസിൽ നെല്ലിമറ്റം, ഹോസ്പിറ്റൽ പ്രതിനിധി ഭരത് ജയകുമാർ എന്നിവർ സംസാരിച്ചു, അൽ ഹിലാൽ ഹോസ്പിറ്റലിനുള്ള ഏരിയ കമ്മറ്റിയുടെ ഉപഹാരം ഹെല്പ് ഡസ്ക് കൺവീനർ അനസ് റഹിം കൈമാറി, ട്രഷറർ സജിൽ കുമാർ നന്ദി പറഞ്ഞു.