മനാമ: ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ മലർവാടി – ടീൻസ് ഇന്ത്യ എന്നിവയുമായി സഹകരിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഷിജിന ആഷിക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. നമ്മുടെ രാജ്യത്തിന്റെ ഏകത്വം നിലനിർത്താനും നാനാത്വം ഉൾക്കൊള്ളാനും നമുക്ക് കഴിയേണ്ടതുണ്ടെന്ന് അവർ പറഞ്ഞു.
ഫജ്ർ സ്വാലിഹ്, ഇനായ ഹാരിസ്, ദിയ, തമന്ന, അഹല്യ, ശിവദ, അബ്ദുല്ല , ദുആ മറിയം തുടങ്ങിയവർ
വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഇന്ത്യൻ ചരിത്രത്തെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ക്വിസ് മൽസരവും നടത്തി.
ഫ്രൻ്റ്സ് റിഫ ഏരിയ വനിത പ്രസിഡന്റ് ഫാത്തിമ സ്വാലിഹ് പരിപാടി നിയന്ത്രിച്ചു. മലർവാടി കേന്ദ്ര സെക്രട്ടറി ലൂന ഷഫീക്ക് നന്ദി പറഞ്ഞു. ദിശ സെന്ററിൽ തബിൻ്റെ ദേശീയ ഗാനത്തോടെ തുടങ്ങിയ പരിപാടിയിൽ ടീൻസ് ഇന്ത്യ – മലർവാടി ഏരിയ വനിതാ വിഭാഗം കൺവീനർ ഹെന ജുമൈൽ സ്വാഗതം പറഞ്ഞു