bahrainvartha-official-logo
Search
Close this search box.

പുതുപള്ളിയിൽ ജെയ്ക്ക് തോമസിനെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്ത് ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ കൂട്ടായ്മ

WhatsApp Image 2023-08-19 at 1.19.28 PM

മനാമ: ബഹ്‌റൈനിലെ ഇടതുപക്ഷ കൂട്ടായ്മയായ ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ ത്തിന്റെ നേതൃത്വത്തിൽ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഇടതുപക്ഷത്തിന്റെ വികസന രാഷ്ട്രീയവും, ഉമ്മൻചാണ്ടിയുടെ മരണം ഉണ്ടാക്കിയ സഹതാപ തരംഗത്തിൽ ഊന്നിയ വലതുപക്ഷത്തിന്റെ വികാര രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ നടക്കുന്നതെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത് പ്രസ്താവിച്ചു.

 

ഭരണ തുടർച്ചയോടു കൂടി കഴിഞ്ഞ ഏഴ് വർഷക്കാലമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലെ ഇടത് പക്ഷ സർക്കാറുകൾ കേരളത്തിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളും നയ പരിപാടികളും ഏറ്റവും മാതൃകാ പരമാണ്. കേന്ദ്രത്തിന്റെ തന്നെ വിവിധ ഏജൻസികളുടെ കണക്കെടുപ്പിൽ കേരളം സകല മേഖലയിലും ഒന്നാമതെത്തി നിൽക്കുകയാണ്. എന്നാൽ കേരളം കടന്ന് പോയ പതിറ്റാണ്ടുകളുടെ വികസനം പുൽപള്ളിയിൽ എത്തിക്കാൻ 53 വർഷക്കാലം അവിടുത്തെ ജനപ്രതിനിധി ക്ക് കഴിയാതെ പോയി എന്നാണ്പുറം ലോകത്തേക്ക് വരുന്ന വാർത്തകളിൽ നിന്നും പുതുപള്ളിക്ക് പുറത്തുള്ളവർക്കും ഇപ്പോൾ മനസിലാക്കാൻ കഴിയുന്നത്. .ദീർഘ വീക്ഷണത്തോടെ നവകേരള സൃഷ്ടിക്കായി നടപ്പിലാക്കി വരുന്ന നയപരിപാടികളുടെ പിന്തുടർച്ച തങ്ങൾക്കും അവകാശപ്പെട്ടതാണെന്ന്, പുതുപ്പള്ളിയിലെ വോട്ടർമാർ സപ്തംബർ 5 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക്ക് തോമസിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചുകൊണ്ട് പ്രഖ്യാപിക്കുമെന്ന് പി. ശ്രീജിത്ത് പ്രത്യാശിച്ചു.

 

ലോക കേരളസഭാംഗം സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ച കൺവെൻഷനിൽ ബഹറിൻ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതമാശംസിച്ചു. ബഹറിൻ നവകേരള കോഡിനേഷൻ സെക്രട്ടറി ഷാജി മുതല, ഐ.എൻ. എൽ. പ്രതിനിധി മൊയ്തിൻ പുളിക്കൽ, ജനതാകൾച്ചറൽ സെൻറർ പ്രതിനിധി മനോജ് വടകര, കെ.ടി. സലിം, പ്രതിഭ പ്രസിഡന്റ്‌ അഡ്വ: ജോയ് വെട്ടിയാടൻ എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു. ബഹറിനിലെ നിരവധി ഇടതുപക്ഷ പ്രവർത്തകർ പങ്കെടുത്ത കൺവെൻഷൻ, ജെയ്ക്ക് തോമസിനെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!