bahrainvartha-official-logo

ബഹുസ്വരതയാണ് ഉറപ്പ്: ഐ സി എഫ് പൗരസഭ ശ്രദ്ധേയമായി

WhatsApp Image 2023-08-19 at 1.06.30 PM

മനാമ: ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ‘ബഹുസ്വരതയാണ് ഉറപ്പ് ‘ എന്ന ശീർഷകത്തിൽ ഐ.സി.എഫ്. ബഹ്റൈൻ സംഘടിപ്പിച്ച പൗരസഭ ശ്രദ്ധേയമായി. സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ ഐ സി എഫ് നാഷനൽ പ്രസിഡണ്ട് സൈനുദ്ധീൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഹുസൈൻ തങ്ങൾ വാടാനപ്പള്ളി ഉദ്ഘാടനം ചെയ്തു.

 

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ധീരമായ ഓർമ്മകളും സമരത്തിൽ ജീവാർപ്പണം ചെയ്ത ആയിരക്കണക്കിന് രക്ത സാക്ഷ്യങ്ങളും ജ്വലിച്ചു നിൽക്കുന്ന നാട് ബഹുസ്വരതയിലും ഒരൊറ്റ ജനതയായിമാറുന്നവരാണ്. ഈ ഐക്യത്തെയാണ്, വൈവിദ്യത്തെയാണ് സവർണ്ണ ഫാസിസം ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. നമ്മൾ ഇന്ത്യൻ പൗരന്മാർ എന്ന നിലക്ക് ജാഗ്രവത്തായി നിലകൊള്ളുകയും നാനാത്വത്തിൽ ഏകത്വം എന്ന ആശയ സംരക്ഷണത്തിൽ രംഗത്തിറങ്ങണമെന്നും പൗരസഭ അഭിപ്രായപ്പെട്ടു. ബഹ്‌റൈനിലെ മാധ്യമ – സാമൂഹ്യ പ്രവർത്തകരായ ബിനു കുന്നന്താനം (ഒ.ഐ.സി സി) പ്രദീപ്‌ പുറവങ്കര(ഫോർ . പി.എം) , ,സിറാജ് പള്ളിക്കര (മീഡിയ വൺ), അഡ്വ: എം.. സി. അബ്ദുൾ കരിം (ഐ.സി.എഫ്} മുനീർ സഖാഫി ചേകനൂർ (ആർ.എസ്.സി) എന്നിവർ സംസാരിച്ചു.. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ നന്ദിയും. പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!