കേരളീയ സമാജത്തിന്റെ ശ്രാവണം അരങ്ങിൽ ബഹ്റൈൻ പ്രതിഭയുടെ ‘ഒരുമയുടെ ഓണം’

WhatsApp Image 2023-08-19 at 7.21.51 PM

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ന്റെ ഒ​രു മാ​സം നീ​ളു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ ‘ശ്രാ​വ​ണം’ അ​ര​ങ്ങി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ബ​ഹ്റൈ​ൻ പ്ര​തി​ഭ ‘ഒ​രു​മ​യു​ടെ ഓ​ണം’ ക​ലാ​സ​ന്ധ്യ അ​വ​ത​രി​പ്പി​ച്ചു. പ്ര​തി​ഭ​യി​ലെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും പു​രു​ഷ​ന്മാ​രും അ​ട​ങ്ങി​യ ക​ലാ​പ്ര​തി​ഭ​ക​ളു​ടെ പ്ര​ക​ട​നം സ​ദ​സ്സി​നെ ആ​ന​ന്ദ​ത്തി​ൽ ആ​റാ​ടി​ച്ചു. ന​മ്മു​ടെ മ​ണ്ണ് സ്വാം​ശീ​ക​രി​ച്ച മ​തേ​ത​ര​ത്വ​ത്തി​ന്റെ ഉ​റ​വ​ക​ളെ വ​റ്റി​ച്ചു​ക​ള​യ​രു​തെ​ന്ന സ​ന്ദേ​ശ​മാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ‘ഒ​രു​മ​യു​ടെ ഓ​ണം’ ന​ൽ​കി​യ​ത്.

 

പ്ര​തി​ഭ ഭാ​ര​വാ​ഹി​ക​ളും സ​മാ​ജം ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന സം​യു​ക്ത നേ​തൃ​ത്വ​ത്തി​ന്റെ ഒ​ത്തു​ചേ​ര​ലോ​ടെ​യാ​ണ് ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ര​ളീ​യ സ​മാ​ജം സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ സം​സാ​രി​ച്ചു. പ്ര​തി​ഭ പ്ര​സി​ഡ​ന്റ് അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ട​ൻ മെ​ഗാ​മാ​ർ​ട്ട് മാ​ർ​ക്ക​റ്റി​ങ് കോ​ഡി​നേ​റ്റ​ർ വി​ഘ്നേ​ഷി​ന് ഉ​പ​ഹാ​രം കൈ​മാ​റി. പ​രി​പാ​ടി ക​ൺ​വീ​ന​ർ പ്ര​ജി​ൽ മ​ണി​യൂ​ർ ന​ന്ദി പ​റ​ഞ്ഞു.

 

തു​ട​ർ​ന്ന് നാ​ട​കം, ഓ​ണ​ക്ക​ളി, പൂ​ര​ക്ക​ളി, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, സാ​രം​ഗി ശ​ശി​ധ​ര​ൻ, ശ്രീ​നി​ഷ് ശ്രീ​നി​വാ​സ​ൻ, അ​ശ്വ​തി എ​ന്നി​വ​ർ കൊ​റി​യോ​ഗ്ര​ഫി ചെ​യ്ത വി​വി​ധ​യി​നം നൃ​ത്ത​ങ്ങ​ൾ, സം​ഗീ​ത നൃ​ത്ത ശി​ൽ​പം, പ്ര​തി​ഭ – സ്വ​ര​ല​യ​യു​ടെ ഗാ​ന​മേ​ള എ​ന്നി​വ അ​ര​ങ്ങേ​റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!