മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്നത് കേവലം ഒരു ഓര്‍മ്മദിവസത്തില്‍ ഓര്‍ത്തെടുക്കേണ്ട വ്യക്തിത്വമല്ലെന്നും അദ്ദേഹം നമ്മോട് വിട പറഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോളും ആ ഓര്‍മ്മകളുടെ പ്രഭ വര്‍ധിച്ചു വരികയാണെന്നും പ്രമുഖ ചിന്തകനും പ്രഭാഷകനുമായ സി പി ജോണ്‍. മറ്റുള്ളവരെ ക്ഷമയോടെ കേള്‍ക്കുകയും ഒരു വ്യകതി ഒരു പ്രാവശ്യം തങ്ങളുമായി ഇട പഴകിയാല്‍ അവരുടെ മനസുകളിലേക്ക് ആവാഹിക്കപെടുന്ന അപൂര്‍വ്വം വ്യക്തികളില്‍ ഒരാളാണ് മഹാനായ ശിഹാബ് തങ്ങളെന്നും സി പി ജോണ്‍ പറഞ്ഞു. ‘പൈതൃകം പകര്‍ന്നേകിയ രാഷ്ട്രീയ സമസ്യ’ എന്ന ശീര്‍ഷകത്തില്‍ കെ എം സി സി ബഹ്റൈന്‍ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സംഗമത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മതേതര കേരളം ഇന്നും തങ്ങളെ ഓര്‍ക്കുന്നത് കേവലം ഏതെങ്കിലും അധികാര രാഷ്ട്രീയത്തിന്റെ വക്താവായിട്ടോ കുറെ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരനായിട്ടോ അല്ല. മറിച്ച് ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി തന്റെ മുന്നിലെത്തുന്ന വരെ ക്ഷമയോടെ കേള്‍ക്കുക എന്ന ഏറ്റവും വലിയ കേള്‍വിക്കാരനായി നിന്ന് സാധാരണക്കാര്‍ക്ക് ആശ്വാസമായി മാറിയത് കൊണ്ടാണ്. ഐക്യരാഷ്ട്രസഭ അംഗീകരിക്കേണ്ട ഒരു സ്ഥാപനമുണ്ടെങ്കില്‍ അത് ആഗോള തലത്തിലും പ്രാദേശിക തലത്തിലും ഒരേ സമയം പ്രവര്‍ത്തിക്കുന്ന കെ എം സി സി ആണെന്നും സി പി ജോണ്‍ തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി അധ്യക്ഷനായ അനുസ്മരണ സംഗമം കെ എം സി സി മുന്‍ പ്രസിഡന്റ് എസ് വി ജലീല്‍ ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ഡോ: പി. വി ചെറിയാന്‍ ആശംസകള്‍ നേര്‍ന്നു. വൈസ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലം സി പി ജോണിന് ഉപഹാരം സമര്‍പ്പിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി റഫീഖ് തോട്ടക്കര സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി കെ പി മുസ്തഫ നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ശംസുദ്ധീന്‍ വെള്ളികുളങ്ങര, സലിം തളങ്കര, കെ കെ സി മുനീര്‍, എം എ റഹ്‌മാന്‍, ഷെരീഫ് വില്ല്യാപ്പള്ളി, ഷാജഹാന്‍ പരപ്പന്‍ പൊയില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.