മനാമ: ഐ വൈ സി സി ബഹ്റൈൻ ഇന്ദിരാഗാന്ധി രക്തദാന സേനയുടെ നേതൃത്തിൽ 19 മത് രക്തദാന ക്യാമ്പ് സൽമാനിയ ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ചു. നിരവധിപേർ പങ്കാളികൾ ആയ ക്യാമ്പ് ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ ആണ് ഉദ്ഘാടനം ചെയ്തത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറ്റവും മഹത്തരമായതാണ് രക്തദാനം എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോക്ടർ ബാബു രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
ബഹ്റൈനിൽ വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ ഗുണകരമാകുന്ന രക്തദാന ക്യാമ്പുകൾ നടത്തുവാൻ മറ്റ് സംസ്ഥനക്കാരേക്കാൾ എന്നും മുന്നിൽ നിൽക്കുന്നത് കേരളീയ സമൂഹം ആണെന്ന് ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്ത ഐ ഓ സി പ്രസിഡൻറ് മുഹമ്മദ് മൻസൂർ അഭിപ്രായപ്പെട്ടു. സുരേഷ് പുതിനവേലി, റഫീക്ക് പൊന്നാനി, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, ഐ വൈ സി സി പ്രസിഡണ്ട് ഫാസിൽ വട്ടോളിയുടെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന ചടങ്ങിൽ സെക്രട്ടറി അലൻ ഐസക്ക് സ്വാഗതവും ചാരിറ്റി & ഹെൽപ് ഡെസ്ക് കൺവീനർ അനസ് റഹിം നന്ദിയും പറഞ്ഞു.