മനാമ: ഇന്ത്യയുടെ എഴുപത്തി ഏഴാമത് സ്വാതന്ത്ര ദിനത്തിൽ സമസ്ത ബഹ്റൈൻ സൽമാനിയ ഏരിയ സംഘടിപ്പിച്ച വിദ്യാർഥികളുടെ ‘ഹിന്ദുസ്ഥാൻ ഹമാര’ എന്ന ബാല സംഗമം വേറിട്ട അനുഭൂതിയായി. ക്വിസ്സ് മത്സരം, പ്രസംഗ മത്സരം, ചിത്രരചന എന്നീ മത്സരങ്ങളിൽ അജ്മൽഷ C.M, ഫാത്വിമ സൻവ P, മുഹമ്മദ് ശാഹിദ് A, മുഹമ്മദ് റിസാൻ P, അൽ നിബ്രാസുൽഹഖ് എന്നീ വിദ്യർഥികൾ ഒന്നും, രണ്ടും,സ്ഥാനങ്ങൾ കരസ്തമാക്കി.
സമസ്ത സൽമാനിയ പ്രസിഡൻ്റ് കെ.എം.എസ് മൗലവി പറവണ്ണ സ്വാതന്ത്രദിന സന്ദേശം കൈമാറി. റഷീദ് കുരിക്കൾ കണ്ടി, സൈദ് മുഹമ്മദ് ചേറ്റുവ, ശറഫുദ്ദീൻ കണ്ണൂർ എന്നിവർ സന്നിഹിതരായിരുന്നു.