മനാമ: മുഹറഖ് മലയാളി സമാജം ഓണാഘോഷം ‘അഹ് ലൻ പൊന്നോണം സീസൺ 4’ ഭാഗമായി ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. 5 വയസ് മുതൽ 10 വയസ് വരെ ഒരു സബ്ജൂനിയർ വിഭാഗവും 11 മുതൽ 15 വരെ ജൂനിയർ വിഭാഗവും 16 ന് മുകളിൽ സീനിയർ വിഭാഗവും ആയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഓൺലൈൻ ആയാണ് മത്സരങ്ങൾ. എൻട്രികൾ അയക്കേണ്ട അവസാന തിയതി സെപ്തംബർ 5 രാത്രി 10 മണി. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 33874100,36804204.