bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ പ്രവാസികൾക്ക് ഇനി നാട്ടിൽ നിന്നും റ​സി​ഡ​ൻ​സി, വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ൾ ഓ​ൺ​ലൈ​നാ​യി പു​തു​ക്കാം

New Project - 2023-09-05T070349.809

മനാമ: ബഹ്റൈന് പുറത്തുള്ള പ്രവാസികള്‍ക്ക് ബഹ്‌റൈനില്‍ വരാതെതന്നെ വര്‍ക്ക് പെര്‍മിറ്റു പുതുക്കുന്നതിനുള്ള സേവനം ആരംഭിക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണാലിറ്റി, പാസ്പോര്‍ട്ട്, ആന്‍ഡ് റസിഡന്‍സ് അഫയേഴ്‌സ് (എന്‍പിആര്‍എ) അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ ഖലീഫ അറിയിച്ചു.

വാണിജ്യ, സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍, രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തി, ലേബര്‍ മാര്‍ക്കറ്റ് റെഗുലര്‍ അതോറിറ്റി (എല്‍എംആര്‍എ) യുടെ ഏകോപനത്തോടെയാണ് സേവനം നല്‍കുന്നത്. ഇതുവരെ വിസ പുതുക്കണമെങ്കില്‍ ബഹ്‌റൈനിലുള്ളപ്പോള്‍ മാത്രമേ സാധിച്ചിരുന്നുള്ളു. എന്നാല്‍ ഇനിമുതല്‍ വിസ പുതുക്കേണ്ട സമയത്ത് ബഹ്‌റൈനു പുറത്തായിരുന്നാലും അവിടെയിരുന്നുതന്നെ വിസ പുതുക്കാനാകും.

റസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്നതിന് ബഹ്റൈന്‍ നാഷണല്‍ പോര്‍ട്ടല്‍ വഴി സേവനം ലഭിക്കും. വര്‍ക്ക് പെര്‍മിറ്റ് പ്രവാസി മാനേജ്‌മെന്റ് സിസ്റ്റം വഴിയോ ഔദ്യോഗിക എല്‍എംആര്‍എ ചാനലുകള്‍ വഴിയോ പുതുക്കാവുന്നതാണ്. സര്‍ക്കാരിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് വികസനവും നവീകരണവും മുന്നോട്ടു പോകുന്നതെന്ന് എന്‍പിആര്‍എ അണ്ടര്‍ സെക്രട്ടറി അറിയിച്ചു.

അതേസമയം, എല്‍എംആര്‍എയും എന്‍പിആര്‍എയും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തെയും സഹകരണത്തെയും എല്‍എംആര്‍എ സിഇഒ നിബ്രാസ് മുഹമ്മദ് താലിബ്, അഭിനന്ദിച്ചു. ബഹ്റൈന് പുറത്തുള്ള ജീവനക്കാരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ ഓണ്‍ലൈനായി പുതുക്കാന്‍ തൊഴിലുടമകളെ അനുവദിക്കുമെന്നും അതേസമയം പുതുക്കല്‍ പ്രക്രിയ കാലഹരണ തീയതിക്ക് മുമ്പായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജോലിയുടെ വേഗത വര്‍ധിപ്പിക്കുന്നതിനും പ്രവാസി തൊഴിലാളികളുടെ ബിസിനസ് ഉടമകളുടെയും നിക്ഷേപകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള ചട്ടക്കൂടിലാണ് ഈ നടപടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴില്‍ പെര്‍മിറ്റിന്റെ കാലാവധി തിരഞ്ഞെടുത്ത് പേയ്മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കി പ്രവാസി മാനേജ്മെന്റ് സിസ്റ്റം മുഖേന വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനും തൊഴിലുടമയ്ക്ക് കഴിയും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!