bahrainvartha-official-logo
Search
Close this search box.

‘ട്രി​ബ്യൂ​ട്ട് ടു ​ബ​ഹ്റൈ​ൻ’; മുൻ രാഷ്‌ട്രപതി രാം​നാ​ഥ് കോ​വി​ന്ദിനൊപ്പം ക​ർ​ണാ​ട​ക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മ​ധു ബം​ഗാ​ര​പ്പയും എം.​എ. യൂ​സു​ഫ​ലിയും ബഹ്‌റൈനിലെത്തും

WhatsApp Image 2023-09-04 at 5.57.19 PM (1)

മ​നാ​മ: ഇ​ന്ത്യ​ൻ മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്റെ ബ​ഹ്റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്റെ 169ാം തി​രു​ജ​യ​ന്തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് മു​ൻ രാ​ഷ്ട്ര​പ​തി എ​ത്തു​ന്ന​ത്. ‘ട്രി​ബ്യൂ​ട്ട് ടു ​ബ​ഹ്റൈ​ൻ’ എ​ന്ന പ്ര​ധാ​ന പൊ​തു​പ​രി​പാ​ടി​യി​ൽ മു​ൻ രാ​ഷ്ട്ര​പ​തി​യോ​ടൊ​പ്പം ക​ർ​ണാ​ട​ക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മ​ധു ബം​ഗാ​ര​പ്പ, ബ​ഹ്റൈ​ൻ മ​ന്ത്രി​മാ​ർ, വ്യ​വ​സാ​യ​പ്ര​മു​ഖ​നും ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ. യൂ​സു​ഫ​ലി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സെ​പ്റ്റം​ബ​ർ ഏ​ഴു മു​ത​ൽ ഒ​മ്പ​തു​വ​രെ​യാ​ണ് ഗു​രു​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക. ശ്രീ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി (എ​സ്.​എ​ൻ.​സി.​എ​സ്), ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി (ജ.​എ​സ്.​എ​സ്), ഗു​രു​സേ​വാ സ​മി​തി (ബ​ഹ്റൈ​ൻ ബി​ല്ല​വാ​സ്) എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ. വ്യ​വ​സാ​യ പ്ര​മു​ഖ​നും പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ ജേ​താ​വു​മാ​യ കെ.​ജി. ബാ​ബു​രാ​ജ​ൻ ര​ക്ഷാ​ധി​കാ​രി​യാ​യി ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​ർ ആ​റി​ന് ബ​ഹ്റൈ​നി​ലെ​ത്തു​ന്ന രാം​നാ​ഥ് കോ​വി​ന്ദ് 7, 8, 9 എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ ബ​ഹ്റൈ​നി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

 

ഏ​ഴി​ന് വൈ​കീ​ട്ട് ഏ​ഴി​ന് റാ​ഡി​സ​ൺ ബ്ലൂ ​ഹോ​ട്ട​ൽ, ഗ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ ബാ​ൾ​റൂം ഹാ​ളി​ൽ ന​ട​ക്കു​ന്ന അ​ത്താ​ഴ​വി​രു​ന്നി​ൽ മു​ഖ്യാ​തി​ഥി​യാ​യ മു​ൻ രാ​ഷ്ട്ര​പ​തി​യോ​ടൊ​പ്പം ബ​ഹ്റൈ​നി​ലെ​യും ഇ​ന്ത്യ​യി​ലെ​യും മ​ന്ത്രി​മാ​ർ, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ, ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി, പ്ര​മു​ഖ ബി​സി​ന​സ് സം​രം​ഭ​ക​ർ, വ്യ​ക്തി​ത്വ​ങ്ങ​ൾ, സം​ഘ​ട​നാ​ത​ല​വ​ന്മാ​ർ, കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. എ​ട്ടി​ന് വൈ​കീ​ട്ട് 6.30ന് ​ഇ​ന്ത്യ​ൻ സ്കൂ​ൾ, ഇ​സാ ടൗ​ൺ അ​ങ്ക​ണ​ത്തി​ൽ ‘ട്രി​ബ്യൂ​ട്ട് ടു ​ബ​ഹ്റൈ​ൻ’ പൊ​തു​പ​രി​പാ​ടി​യി​ൽ മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നൊ​പ്പം ക​ർ​ണാ​ട​ക വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി മ​ധു ബം​ഗാ​ര​പ്പ, ബ​ഹ്റൈ​ൻ മ​ന്ത്രി​മാ​ർ, എം.​എ. യൂ​സു​ഫ​ലി, ശി​വ​ഗി​രി മ​ഠം പ്ര​സി​ഡ​ൻ​റ് സ​ച്ചി​ദാ​ന​ന്ദ സ്വാ​മി​ക​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ഭ​കാ​ന​ന്ദ സ്വാ​മി​ക​ൾ, അം​ബാ​സ​ഡ​ർ, തു​ട​ങ്ങി​യ​വ​ര​ട​ക്കം പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് സി​നി​മാ​താ​രം ന​വ്യാ​നാ​യ​രു​ടെ നൃ​ത്ത​വും ശ്രീ​നാ​രാ​യ​ണ സ​മൂ​ഹം ഒ​രു​ക്കു​ന്ന ക​ലാ​വി​രു​ന്നു​ക​ളും ന​ട​ക്കും.

 

സെ​പ്റ്റം​ബ​ർ ഒ​മ്പ​തി​ന് രാ​വി​ലെ പ​ത്തു മു​ത​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ‘കു​ട്ടി​ക​ളു​ടെ പാ​ർ​ല​മെൻറ്’ പ​രി​പാ​ടി മു​ൻ രാ​ഷ്ട്ര​പ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. ‘സം​സ്കാ​ര​ങ്ങ​ളു​ടെ സം​ഗ​മം, മാ​ന​വ​മൈ​ത്രി​ക്ക്’ എ​ന്ന വി​ഷ​യം കു​ട്ടി​ക​ളു​ടെ പാ​ർ​ല​മെൻറ് ച​ർ​ച്ച ചെ​യ്യും. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 36 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും. 8, 9 തീ​യ​തി​ക​ളി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​ന​മു​ണ്ട്. എ​സ്.​എ​ൻ.​സി.​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ എ​സ്.​എ​ൻ.​സി.​എ​സ് ചെ​യ​ർ​മാ​ൻ സു​നീ​ഷ് സു​ശീ​ല​ൻ, സ​നീ​ഷ് കു​റു​മു​ള്ളി​ൽ (GSS), ബ​ഹ​റി​ൻ ബി​ല്ല​വാ​സ് പ്ര​തി​നി​ധി സ​മ്പ​ദ് സു​വ​ർ​ണ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​രേ​ഷ് ക​രു​ണാ​ക​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ജീ​വ​ൻ, ഇ​വ​ന്റ് കോ​ഓ​ഡി​നേ​റ്റ​ർ സോ​മ​ൻ ബേ​ബി, വി​സി​റ്റ് ലൈ​സ​ൺ ഇ​ൻ ചാ​ർ​ജ് കൃ​ഷ്ണ​കു​മാ​ർ ഡി, ​എ​സ്.​എ​ൻ.​സി.​എ​സ് വൈ​സ് ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് ബാ​ബു എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!