മനാമ: വ്യാജ ഡിഗ്രി കൈവശപ്പെടുത്തിയതിനെത്തുടർന്ന് സീനിയർ സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. അടുത്ത ആഴ്ച പ്രതിയെ കോടതിയിൽ ഹാജരാകും. അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫിക്കിഷസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയതായാണ് ആരോപണം ഉയർന്നത്. ഉദ്യോഗസ്ഥനെതിരെ കേസെടുക്കുകയും ചൊവ്വാഴ്ച ഹൈക്കോടതിയിൽ ഹാജരാക്കുകയും ചെയ്യും.
സിവിൽ സർവീസ് ബ്യൂറോയിൽ നിന്ന് വ്യാജ ഡിഗ്രിയെക്കുറിച്ചുള്ള പരാതി ലഭിച്ചതിനെത്തുടർന്ന് അന്വേഷണം നടത്തുകയും അത് പൂർത്തിയായതായും പബ്ലിക് പ്രോസിക്യൂഷൻ സൗത്തേൺ പബ്ലിക് പ്രോസിക്യൂഷൻ ഹെഡ് പ്രോസിക്യൂട്ടർ മുഹമ്മദ് സലാഹ് പറഞ്ഞു.
കഴിഞ്ഞ വേനൽക്കാലത്ത് വ്യാജ ഡിഗ്രി നേടിയ മുതിർന്ന ഉദ്യോഗസ്ഥരെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനെത്തുടർന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ അക്കാദമിക് അക്രഡിറ്റേഷൻ കമ്മിറ്റി വൻതോതിലുള്ള അന്വേഷണം നടത്തുകയും അംഗീകൃതമല്ലാത്ത വിദേശ യൂണിവേഴ്സിറ്റി വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തുകയും ചെയ്തിരുന്നു.
മൂന്ന് മുൻ എംപിമാർ, ഒരു ദന്തരോഗവിദഗ്ദ്ധൻ നിരവധി സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ വ്യാജ ബിരുദങ്ങൾ കൈവശപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അവരെല്ലാം ഉടൻതന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചിലരെ നിയമനടപടികൾ നേരിടാൻ പബ്ലിക് പ്രോസിക്യൂഷന് മുൻപിൽ ഹാജരാക്കുകയും ചെയ്തിരുന്നു.