ഇന്ത്യൻ സ്‌കൂൾ പ്രിഫെക്ട് കൗൺസിൽ ചുമതലയേറ്റു

indian

ഇന്ത്യൻ സ്‌കൂളിലെ 2019-2020 അധ്യയന വർഷത്തെ പ്രിഫെക്ട് കൗൺസിൽ അധികാരമേറ്റു. മെയ് 12 ന് ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് 75 അംഗ പ്രീഫെക്ട് കൗൺസിൽ ചുമതലയേറ്റത്. ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ആനന്ദ് ആർ നായർ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് നമ്പ്യാർ, സജി ജോർജ്, മുഹമ്മദ് നയാസ് ഉല്ലാ, വൈസ് പ്രിൻസിപ്പൽമാർ, ഹെഡ് ടീച്ചർമാർ, കോ-ഓർഡിനേറ്റർമാർ, അധ്യാപകർ തുടങ്ങിയവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.

സീനിയർ വിഭാഗം(എ ലെവൽ ) ഹെഡ് ബോയ് ആയി അനന്ത കൃഷ്ണൻ ബാബുരാജ് ഉം ഹെഡ് ഗേളായി ലിവിയ ലിഫിയും സ്ഥാനമേറ്റു. ലെവൽ ബി ഹെഡ് ബോയ് ആയി ജോൺ അബ്രഹാമും ഹെഡ് ഗേൾ ആയി ലിയാ തെരേസ ജോസഫും സ്ഥാനമേറ്റു. സി ലെവൽ ഹെഡ് ബോയ് ആയി ആദിത്യ മംഗലവും ഹെഡ് ഗേളായി ഇവാന ആന്റോ കല്ലൂകാരനും ചുമതലയേറ്റു. ഡി ലെവലിൽ ഹെഡ് ബോയ് ആയി രാജീവ് രാജ് കുമാറും ഹെഡ് ഗേളായി ജാനകി സജികുമാർ നായരും സ്ഥാനമേറ്റു. നാലാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 75 പേരാണ് ചുമതലയേറ്റത്.

അഭിമുഖത്തിന്റെയും അഭിരുചിയുടെയും അടിസ്ഥാനത്തിലാണ് വിദ്യാർത്ഥി പ്രതിനിധികളെ കൗൺസിലിലേക്ക് തെരഞ്ഞെടുത്തത്. വിദ്യാർത്ഥികളിൽ നേതൃ പാടവവും അച്ചടക്കവും കാര്യക്ഷമതയും വളർത്താൻ വിദ്യര്ത്ഥികളുടെ കൗൺസിൽ പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു. ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണി നന്ദി പറഞ്ഞു. സ്‌കൂൾ തങ്ങളിൽ അർപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം കാര്യക്ഷമമായി നിറവേറ്റുമെന്നു വിദ്യാർത്ഥി കൗൺസിൽ പ്രതിനിധികൾ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!