ഇ​ന്ത്യ​ൻ ലേ​ഡീ​സ് അ​സോ​സി​യേ​ഷ​ൻ ‘ദ​ണ്ഡി​യ ഉ​ത്സ​വ്’ ടി​ക്ക​റ്റ് ലോ​ഞ്ച്

New Project - 2023-09-12T112424.552

മ​നാ​മ: ഇ​ന്ത്യ​ൻ ലേ​ഡീ​സ് അ​സോ​സി​യേ​ഷ​ൻ (ഐ.എ​ൽ.എ) ​സം​ഘ​ടി​പ്പി​ക്കു​ന്ന ദ​ണ്ഡി​യ ഉ​ത്സ​വ് പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റ് ലോ​ഞ്ച് ക്രൗ​ൺ പ്ലാ​സ​യി​ൽ ന​ട​ന്നു. ഒ​ക്ടോ​ബ​ർ 13 ന് ​ക്രൗ​ൺ പ്ലാ​സ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ രാ​ത്രി എ​ട്ടു മു​ത​ൽ അ​ർ​ദ്ധ​രാ​ത്രി വ​രെ​യാ​ണ് ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​യാ​യ ദ​ണ്ഡി​യ ഉ​ത്സ​വ്.

ഈ ​വ​ർ​ഷം ബ​ഹ്‌​റൈ​ന് പു​റ​ത്ത് നി​ന്ന് ഒ​രു പ്ര​ശ​സ്ത​മാ​യ ഡി.​ജെ ഉ​ൾ​പ്പ​ടെ പ​​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. കിം​ഗ് ഹ​മ​ദ് ഗ്ലോ​ബ​ൽ സെ​ന്റ​ർ ഫോ​ർ പീ​സ് ഫു​ൾ കോ​എ​ക്സി​സ്റ്റ​ൻ​സ് ഡെ​പ്യൂ​ട്ടി ചെ​യ​ർ ബെ​റ്റ്സി മ​ത്തി​സ​ൺ ടി​ക്ക​റ്റ് ലോ​ഞ്ച് ചെ​യ്തു.

ഐ. ​എ​ൽ. എ ​പ്ര​സി​ഡ​ന്റ് ശാ​ര​ദാ അ​ജി​ത്തി​ൽ​നി​ന്ന് അ​വ​ർ ടി​ക്ക​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി. ലു​ലു ഗ്രൂ​പ്പ് പ​ർ​ച്ചേ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ജി.​എം മ​ഹേ​ഷ്, ജ​ബ്രാ​ൻ, ത​ന്മ​യി, പ്ര​സാ​ദ് (മി​ഡി​ൽ ഈ​സ്റ്റ് ഹോ​സ്പി​റ്റ​ൽ), ആ​ന​ന്ദ്, ക​ര​ൺ,(ബി​എ​ഫ്‌​സി) വേ​ദാ​ന്ത്,അ​ജീ​ഷ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 36611041,3915 7282 എ​ന്ന ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കു​ക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!