bahrainvartha-official-logo
Search
Close this search box.

സെന്റ് തോമസ് യുവജന പ്രസ്ഥാനം ഓണം ആഘോഷിച്ചു

New Project - 2023-09-13T111420.976

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യ പൂർവ്വ ദേശത്തെ മാതൃ ദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം 2023 വർഷത്തെ ഓണാഘോഷം “പൊൻപുലരി 2023” സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറൻ്റിൽ വെച്ച് മലയാള തനിമയോട് കൂടി ആഘോഷിച്ചു.

 

പ്രസ്ഥാനം അംഗങ്ങള്‍ക്കായും കുട്ടികള്‍ക്കായും ഓണാഘോഷത്തോടനുബന്ധിച്ചുള്ള കലാപരിപാടികളും വിവിധ ഓണകളികളും നടത്തപ്പെട്ടു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ കത്തീഡ്രൽ വികാരിയും പ്രസ്ഥാനം പ്രസിഡന്റുമായ സുനിൽ കുര്യൻ ബേബി അച്ചൻ അദ്ധ്യക്ഷത വഹിച്ചു. പ്രസ്ഥാനം ജോയിന്റ് സെക്രട്ടറി മാക്സ് മാത്ത്യുസ് സ്വാഗതം അറിയിച്ചു. ഇടവക സഹവികാരിയും പ്രസ്ഥാനം വൈസ് പ്രസിഡന്റുമായ ജേക്കബ് തോമസ് കാരയ്ക്കല്‍ അച്ചന്‍ ഓണസന്ദേശം നല്‍കി.

ഇടവക ട്രസ്റ്റി ജീസൺ ജോർജ്, ഇടവക സെക്രട്ടറി ജേക്കബ് പി. മാത്യു (ലൈജു), പ്രസ്ഥാനം ലേ-വൈസ് പ്രസിഡന്റ് അന്നമ്മ തോമസ്, പ്രസ്ഥാനം സെക്രട്ടറി ജോയൽ സാം ബാബു എന്നിവർ ഓണാശംസകൾ അറിയിക്കുകയും പ്രസ്ഥാനം ട്രഷറർ സാന്റോ അച്ചൻകുഞ്ഞ് നന്ദി രേഖപെടുത്തുകയും ചെയ്തു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയോട് കൂടി ഓണാഘോഷ പരിപാടികള്‍ പര്യവസാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!