ബഹ്റൈൻ പ്രവാസി നാട്ടിൽ ഷോക്കേറ്റ് മരിച്ചു

New Project - 2023-09-14T212919.722

മനാമ: ബഹ്റൈൻ പ്രവാസി നാട്ടിൽ ഷോക്കേറ്റ് മരിച്ചു. സംസ്ഥാന പാതയിൽ ചാലിക്കരയിൽ പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം. കെഎംസിസി ബഹ്റൈൻ വെസ്റ്റ് റിഫ ഏരിയ കമ്മറ്റി ജോയിന്റ് സെക്രട്ടറിയും സ്റ്റേറ്റ് കൗൺസിലറുമായിരുന്ന പേരാമ്പ്ര കക്കാട് ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്.

 

വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.ചാലിക്കര മായഞ്ചേരി പൊയില്‍ റോഡ് ജങ്ഷന് സമീപം പറമ്പില്‍ സ്ഥാപിക്കുന്നതിനിടെ പരസ്യ ബോര്‍ഡ് സമീപത്തെ വൈദ്യുതി ലൈനിലേക്ക് മറിയുകയായിരുന്നു. പേരാമ്പ്രയില്‍നിന്ന് കെ.എസ്.ഇ.ബി അധികൃതര്‍ എത്തി ലൈന്‍ ഓഫ് ചെയ്ത ശേഷമാണ് മുനീബിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

കൂടെ ഉണ്ടായിരുന്ന യുവാവ് ഷോക്കേൽക്കാതെ രക്ഷപ്പെട്ടു. യൂത്ത് ലീഗ് കക്കാട് ശാഖ പ്രസിഡന്‍റ്, മണ്ഡലം കൗണ്‍സിലര്‍, എസ്.കെ.എസ്.ബി.വി മുൻ സംസ്ഥാന കമ്മിറ്റി അംഗം, എസ്‌.കെ.എസ്.എസ്.എഫ് പേരാമ്പ്ര മേഖല ജനറല്‍ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മാസങ്ങൾക്കു മുമ്പാണ് നാട്ടിലേക്ക് പോയത്. ചെറുകുന്നത്ത് മൂസ-സറീന ദമ്പതികളുടെ മകനാണ്. സഹോദരി: മുഹസിന.

 

നിര്യാണത്തിൽ കെ.എം.സി.സി ബഹ്‌റൈൻ സ്റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഖിക്കുന്ന കുടുംബത്തിന്റെ പ്രയാസത്തിൽ കെ.എം.സി.സി പങ്ക് ചേരുന്നതായി പ്രസിഡന്റ് ഹബീബ് റഹ്മാനും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും അറിയിച്ചു. പരേതനു വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തുവാനും നേതാക്കൾ അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!