മനാമ: അസ്സയ്യിദ് അബ്ദുൽ റഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ അൽ ബുഖാരി – ബായാർ തങ്ങളുടെ ഇജാസത്തോടെ ബഹ്‌റൈനിൽ മാസത്തിൽ നടത്തിവരാറുള്ള ബായാർ സ്വലാത്തും അതോടനുബന്ധിച്ചുള്ള ഇഫ്‌താർ സംഗമവും മെയ് 17 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് സൽമാബാദ് അൽ ഹിലാൽ ഹോസ്‌പിറ്റൽ പാർട്ടി ഹാളിൽ വെച്ച് നടക്കും. സ്വലാത്ത് മജ്‌ലിസിന് സയ്യിദ് മുഹമ്മദ് ഇസ്മായീൽ അസ്ഹർ അൽ ബുഖാരി നൽകും. സ്വലാത്ത് മജ്‌ലിസിലും അതിനുശേഷം നടക്കുന്ന ഇഫ്‌താർ സംഗമത്തിലും എല്ലാവരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചയാണ് ബായാർ സ്വലാത്ത് മജ്‌ലിസ്.