മനാമ: ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ എറണാകുളം അസോസിയേഷൻ (ഫെഡ് ബഹ്‌റൈൻ), സെപ്റ്റംബർ 29 തീയതി രാവിലെ 10 -ന് ബിഎംസി ഓഡിറ്റോറിയത്തിൽ വച്ച് വിവിധ കലാപരിപാടികളും, സദ്യയോടും കൂടി ഓണാഘോഷം സഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സെക്രട്ടറി സ്റ്റീവ്ൺസൺ മെന്റെസ് ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓണകൂപ്പൺ വിതരണ ഉദ്ഘാടനം ഫെഡ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിൽ നിന്നും പ്രോഗ്രാം കോഡിനേറ്റർ സുനിൽ ബാബു ഏറ്റുവാങ്ങി. യോഗത്തിൽ വൈസ് പ്രസിഡന്റ് റോയ് സെബാസ്റ്റ്യൻ, വനിതാ വേദി പ്രസിഡന്റ് നിക്സി ജെഫിൻ, കോർ കമ്മിറ്റി കൺവീനർ ആൾഡ്രിന് മെന്റെസ് കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും, ഓണാഘോഷ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.