മനാമ: കൊല്ലം ശൂരനാട് പതാരം സ്വദേശി ബിജു പിള്ള (43) ബഹ്റൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ബഹ്റൈനിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ സരിത ബിജു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനിയുമായി ചേർന്ന് നടന്നു വരുന്നതായി ശൂരനാട് കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.
