എൻഡോസൾഫാൻ പുനരധിവാസകേന്ദ്രം യാഥാർഥ്യമാക്കുവാൻ ഉളള പ്രവർത്തനങ്ങൾ ആരംഭിച്ചു

കാസർഗോഡ് എൻഡോസൾഫാൻ ദുരിതം പേറുന്ന രോഗികളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനും വേണ്ടി സാമൂഹ്യ പ്രവർത്തക ദയാബായി നടത്തുന്ന പ്രവർത്തനങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ബഹ്റൈനിലെ സീറോ മലബാർ സൊസൈറ്റി (സിംസ് )അംഗവും ബഹ്റൈൻ പ്രവാസിയുമായ അലക്സ് കെ സക്കറിയ തന്റെ കൈവശ ഭൂമിയിൽ നിന്ന് സൗജന്യമായി നൽകിയ സ്ഥലം കാണാൻ ദയാബായി എത്തി .

മുള്ളരിയ കിന്നിംഗാർ എന്ന 50 സെന്റ് സ്ഥലമാണ് ഇന്ന് രാവിലെ ദായാബായി സന്ദർശിച്ചത്. ചെന്നൈയിലെ സോഷ്യൽ വർക്കർ ബിരുദ വിദ്യാർഥിനി മവിത തുടങ്ങിയവരും ദയാഭായിയെ അനുഗമിച്ചു.ബഹ്റൈനിലെ മാധ്യമ പ്രവർത്തകൻ രാജീവ് വെള്ളിക്കോത്ത് ആണ് ദയാദായിയെ അവിടെ സ്ഥലത്ത് എത്തിക്കുന്നതിന്നും മറ്റും സഹായിച്ചത്. പുനരധിവാസകേന്ദ്രം വളരെ വേഗത്തിൽ തന്നെ യാഥാർഥ്യമാക്കുവാൻ ഉളള പ്രവർത്തങ്ങൾ ആരംഭിച്ചതായി സിംസ് ഭാരവാഹികൾ അറിയിച്ചു.