ബഹ്റൈനിലെ ചെറുതും വലുതുമായ വിവിധസംഘടനകളുമായി ചേർന്നുകൊണ്ടാണ് ബഹ്‌റൈൻ മീഡിയ സിറ്റി ഇത്തവണ 30 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2023 സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിവിധ ലേബർ ക്യാമ്പുകളിലെ ആയിരം തൊഴിലാളികൾക്ക് സൗജന്യ ഓണസദ്യ ഒരുക്കുന്നത് എന്നു ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. പരിപാടിയിൽ നിരവധി വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കും.
ഈ വർഷത്തെ ഓണസദ്യയുടെ വൻ വിജയത്തിനും, സുഖമമായ നടത്തിപ്പിനുമായി ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ 75-അംഗ സംഘാടക സമിതിയും രൂപീകരിച്ചു.
ശ്രാവണ മഹോത്സവം 2023 പ്രോഗ്രാം കമ്മിറ്റി ചെയർമാനും ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനുമായ മോനി ഒടിക്കണ്ടത്തിലും,വൈസ് ചെയർമാൻമാരായ സുധീർ തിരുനിലത്ത്,ഹരീഷ് നായർ,എബ്രഹാം ജോൺ,ബഷീർ അമ്പലായി, എന്നിവരും ജനറൽ കൺവീനറായി അൻവർ നിലമ്പൂറൂമാണ് 75 അംഗങ്ങളുള്ള സംഘാടക സമിതിയെ നിയന്തിക്കുന്നത്. കൂടാതെ മറ്റു കൺവീനർമാരായ അജി പി ജോയ്, അജിത് കുമാർ , സൽമാൻ ഫാരിസ് , രാജേഷ് പെരുങ്കുഴി , വിഷ്ണു , മിനി റോയ് ,തോമസ് ഫിലിപ്പ് , അമൽദേവ് എന്നിവരു൦ പരിപാടികൾക്ക് നേതൃത്വം നൽകും.
ഓണ സദ്യയ്‌ക്കാവശ്യമായ സഹകരണങ്ങൾക്കും വിശദ വിവരങ്ങൾക്കും 3640 5407, 3966 8326, 3661 7657, 3983 4729 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.