bahrainvartha-official-logo
Search
Close this search box.

സഖാവ് അഴീക്കോടൻ രാഘവൻ രക്ത സാക്ഷി ദിനം ആചരിച്ചു

AZHEEKKODAN

മനാമ: ബഹ്റൈൻ പ്രതിഭയിൽ അനശ്വര രക്തസാക്ഷി സഖാവ് അഴീക്കോടൻ രാഘവൻ അനുസ്മരണ ദിനം ആചരിച്ചു. സലീഹിയയിലെ പ്രതിഭ ഓഫീസിൽ വെച്ച് നടന്ന അനുസ്മരണ യോഗത്തിൽ പ്രതിഭ രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ അദ്ധ്യക്ഷയായിരുന്നു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ സഖാവ് അഴീക്കോടൻ രക്തസാക്ഷി അനുസ്മരണം നടത്തി.

വലത്പക്ഷക്കാരും ഇടത്പക്ഷ അതി തീവ്രവാദക്കാരും ചേർന്ന് തൃശ്ശൂരിലെ ചൊക്ലി അങ്ങാടിയിൽ വെച്ച് കൊല ചെയ്യപ്പെടുമ്പോൾ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും എകോപന സമിതി കൺവീനറുമായ സഖാവ് അഴീക്കോടന് വയസ്സ് 53 ഉണ്ടായിരുന്നുള്ളു. സഖാവ് പി.കൃഷ്ണപിളളയാൽ കണ്ടെടുക്കപ്പെട്ട ആ ഉജജ്വല നക്ഷത്രം വലത് റിവിഷനിസത്തിനും ഇടത് തീവ്രവാദത്തിനുമെതിരെ നിരന്തരം പോരാടുകയുണ്ടായി. ശരിയായ രാഷ്ട്രീയനിലപാട് ഉയർത്തിപ്പിടിച്ച് പാർടിയെയും പ്രസ്ഥാനത്തെയും നയിച്ചു.

ജീവിതത്തിന്റെ വിവിധതുറയിൽ അഴീക്കോടൻ തന്റേതായ സംഭാവനകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കോൺഗ്രസ് അടങ്ങിയ എതിരാളികൾ അഴിമതിക്കോടൻ എന്ന് വിളിച്ച് അദ്ദേഹത്തെ അവഹേളിച്ചു. മൂന്ന് നിലയുള്ള വീടിന്റെ ഉടമയാണെന്നും കണ്ണുരിലോടുന്ന അനന്തകൃഷ്ണ ബസ്സിന്റെ ഉടമയാണെന്നും കള്ളം പ്രചരിപ്പിച്ചു. സത്യത്തിൽ സ: അഴീക്കോടന്റെ ഭൗതിക ദേഹവുമായി കടന്ന് ചെന്നവർക്ക് കാണാൻ കഴിഞ്ഞത് ഓല മേൽക്കൂരയുള്ള വൈദ്യുതിയില്ലാത്ത രണ്ടു മുറി വീടായിരുന്നു. അങ്ങനെ നിസ്വനായി ജീവിച്ച പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു സഖാവ് അഴീക്കോടൻ രാഘവൻ എന്ന് അനുസ്മരണ പ്രഭാഷകൻ വരച്ചു കാട്ടി. തുടർന്ന് രക്ഷാധികാരി സമിതി അംഗം. എ.വി.അശോകൻ നടത്തിയ രാഷ്ട്രീയ വിശദീകരണത്തിൽ ജനപിന്തുണ ഇല്ലാതാക്കാൻ നുണ പ്രചരണം നടത്തി സഖാവ് അഴിക്കോടൻ രാഘവനെ കൊന്നവർ ആ രക്തസാക്ഷിത്വത്തിന്റെ അമ്പത്തിയൊന്നാം വർഷത്തിലും പാർട്ടി നേതാക്കൾക്കെതിരെ നുണപ്രചരണം നടത്തി ഇന്നും പാർട്ടിയെ തകർക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിച്ചു. അഴീക്കോടൻ രാഘവനെ പോലെ കരുത്തുറ്റ നേതാക്കൾ തന്റെ ജീവരക്തം കൊടുത്ത് കെട്ടിപടുത്ത പാർട്ടിയെയും, പാർട്ടി നേതൃത്വം നൽകുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാറിനെയും കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കാൻ ഓരോ പ്രവാസിയും മുന്നിട്ടറങ്ങണമെന്ന് ഓർമ്മെ പെടുത്തി.

പ്രവാസി ക്ഷേമത്തിന് വേണ്ടി ഓരോ വർഷവും സംസ്ഥാന ബഡ്ജറ്റിൽ അധിക തുക നീക്കി വെക്കുന്ന സർക്കാറാണിത്. ഇവിടെ മരണപ്പെടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ പ്രിയപ്പെട്ടവർക്ക് അവസാനമായി ഒരു നോക്ക് കാണാനായി അവരുടെ സ്വന്തം വീടുകളിൽ ഏറ്റവും സൗജന്യമായി ബഹ്റൈൻ പ്രതിഭക്ക് എത്തിക്കാൻ സാധിക്കുന്നത് സർക്കാറിന്റെ നോർക്ക വകുപ്പിന്റെ സഹായം കൊണ്ടു മാത്രമാണ്. അതി ദരിദ്രരെ ഇല്ലാതാക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ട സർക്കാർ നാളിത് വരെ കേരളം ദർശിക്കാത്ത അടിസ്ഥാന വികസനമാണ് കൊണ്ടുവരുന്നത്. സഖാവ് അഴിക്കോടൻ രാഘവനെ പോലുള്ളവരുടെ അനിതര സാധാരണമായ സംഘാടത്വവും ദീർഘദർശിത്വവും കൊണ്ടാണ് ഇന്ന് പാർട്ടി നേതൃത്വം നൽകുന്ന സർക്കാറിന് ഇതെല്ലാം ചെയ്യാൻ കഴിയുന്നത്. അഴീക്കോടനെ പോലുള്ള നേതാക്കളുടെ ഉജ്ജ്വല സ്മരണകൾ നമുക്കെന്നും ഊർജ്ജവും വഴി കാട്ടിയുമായിരിക്കും. പ്രതിഭ മുഖ്യ രക്ഷാധികാരി ഇൻ ചാർജ്ജ് ഷെറീഫ് കോഴിക്കോട് ആശംസ നേർന്നു സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!