വോയിസ് ഓഫ് ബഹറിൻ സൽമാനിയ ഹോസ്പിറ്റലുമായി ചേർന്ന് വെള്ളിയാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മികച്ച ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായ ക്യാമ്പ് ഇന്നലെ രാവിലെ ഏഴുമണിക്ക് ആരംഭിച്ച 12 മണി വരെ നീണ്ടുനിന്നു.
ചടങ്ങിൽ മുഖ്യാതിഥികളായി 4 PM NEWS എഡിറ്റർ ശ്രീ പ്രദീപ് പുറങ്കരയെയും , ശ്രീ സുരേഷ് പുത്തൻപുരയ്ക്കലും പങ്കെടുക്കുകയും സാമൂകാരിക സംഭാവനകൾക്ക് വേദിയിൽ വെച്ച് വോയിസ് ഓഫ് ബഹറിൻ ടീം രണ്ടുപേരെയും ആദരിക്കുകയും ചെയ്തു.
കുറഞ്ഞ മണിക്കൂർ കൊണ്ട് നൂറിൽ അധികം പേർക്ക് രക്തം ദാനം ചെയ്യാൻ സാധിച്ചതിനും അത് ഭംഗിയായി ഏകോപിപ്പിച്ചതിനു ആശുപത്രി അധികൃതർ വോയിസ് ഓഫ് ബഹറിൻ ടീമിന് നന്ദി അറിയിച്ചു . രക്തദാന ക്യാമ്പിൽ പങ്കെടുത്തവർക്കും സമയപരിമിതി മൂലം പങ്കെടുക്കാൻ പറ്റാത്ത വർക്കും മറ്റു സ്പോൺസർമാർക്കും വോയിസ് ഓഫ് ബഹറിൻ ടീം പ്രത്യേകം നന്ദി രേഖപ്പെടുത്തി