bahrainvartha-official-logo
Search
Close this search box.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​ടെ നിയമന രേഖ കിരീടാവകാശി സ്വീ​ക​രി​ച്ചു

Appointment Document

മ​നാ​മ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിന്റെ നിയമന രേഖ കിരീടാവകാശിയും പ്രധാനമന്ത്രിയും ഉപഭരണാധികാരിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സാഖിർ പാലസിൽ നടന്ന ചടങ്ങിൽ സ്വീകരിച്ചു.

അ​ൾ​ജീ​രി​യ​ൻ അം​ബാ​സ​ഡ​ർ, മ​ഹ​മൂ​ദ് ബ്ര​ഹാം, കൊ​റി​യ​ൻ റി​പ്പ​ബ്ലി​ക് അം​ബാ​സ​ഡ​ർ, ഹ്യൂ​ൻ​സാ​ങ് കൂ, ​ഫ്രാ​ൻ​സ് അം​ബാ​സ​ഡ​ർ, എ​റി​ക് ജി​റാ​ഡ്ടെ​ൽ​മെ, യു.​കെ അം​ബാ​സ​ഡ​ർ, അ​ല​സ്റ്റ​ർ ലോ​ങ് എ​ന്നി​വ​രു​ടെ യോ​ഗ്യ​താ​പ​ത്ര​ങ്ങ​ളും സ്വീ​ക​രി​ച്ചു. അം​ബാ​സ​ഡ​ർ​മാ​രെ സ്വാ​ഗ​തം ചെ​യ്ത ഡെ​പ്യൂ​ട്ടി കി​ങ് ബ​ഹ്‌​റൈ​നും അ​ത​ത് രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​ൽ സ​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. അം​ബാ​സ​ഡ​ർ​മാ​രു​ടെ രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ​ക്ക് ഹ​മ​ദ് രാ​ജാ​വി​ന്റെ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. സാ​ഖി​ർ കൊ​ട്ടാ​ര​ത്തി​ൽ എ​ത്തി​യ അം​ബാ​സ​ഡ​ർ​മാ​രെ റോ​യ​ൽ പ്രോ​ട്ടോ​ക്കോ​ൾ ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ ഖ​ലീ​ഫ ബി​ൻ അ​ഹ​മ്മ​ദ് അ​ൽ ഫ​ദാ​ല സ്വീ​ക​രി​ച്ചു.

മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ത്തി​നും യു​വ​ജ​ന കാ​ര്യ​ത്തി​നു​മു​ള്ള രാ​ജാ​വി​ന്റെ പ്ര​തി​നി​ധി​യും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വും റോ​യ​ൽ ഗാ​ർ​ഡ് ക​മാ​ൻ​ഡ​റു​മാ​യ ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ, ശൈ​ഖ് ഈ​സ ബി​ൻ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!