bahrainvartha-official-logo
Search
Close this search box.

മലയാളി മോംസ് മിഡിൽ ഈസ്റ്റ്‌ ബഹ്‌റൈനും ശിഫ അൽ ജസീറ മെഡിക്കൽ സെന്ററും ചേർന്ന് പെണ്ണോണം സഘടിപ്പിച്ചു

PONNOMAN 2023

ബഹ്‌റൈൻ മലയാളി അമ്മമാരുടെ കൂട്ടായ്മയായ മലയാളി മോംസ് മിഡിൽ ഈസ്റ്റ്‌ ബഹ്‌റൈനും ശിഫ അൽ ജസീറ മെഡിക്കൽ സെന്ററും ചേർന്ന് പെണ്ണോണം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ നിരവധി അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കലാ പരിപാടികൾ അരങ്ങേറി.

സ്ത്രീകൾക്ക്‌ മാത്രം ഉള്ള പ്രോഗ്രാം ആയതിനാലാണ് പെണ്ണോണം എന്ന് പേര് നൽകിയത് എന്ന് ഭാരവാഹി ആയ ഷഫീല യാസിർ അറിയിച്ചു.അവതാരകർ ആയ ആമീന, റജീന എന്നിവർ കലാ പരിപാടി നിയന്ത്രിച്ചു.. ഭാരവാഹികൾ ആയ ഷെറിൻ സ്വാഗതം പറഞ്ഞു സ്മിത ജേക്കബ്, സനൂജ, സന്ധ്യ, ലിജി ശ്യാം , ബിൻസി അനിൽ എന്നിവർ ഓണ മത്സരങ്ങൾ നിയന്ത്രിച്ചു.

സോണിയ വിനു, ജംഷിന എന്നിവരുടെ നേതൃത്വ ത്തിൽ അമ്മമ്മാരുടെയും കുട്ടികളുടെയും ഫാഷൻ ഷോ അരങ്ങേറി. ഷൈമ പ്രജീഷ്, ഷിഫാ സുഹൈൽ, ഷബ്‌ന അനബ് എന്നിവർ പങ്കെടുത്തവർക്കു നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!