മനാമ: തിരുനബി(സ)യുടെ സ്നേഹ ലോകം എന്ന ശീർഷകത്തിൽ ഐ സി എഫ് സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്ന മീലാദ് സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും. ഐ സി എഫ് മനാമ സെൻട്രൽ കമ്മറ്റിക്ക് കീഴിൽ നടക്കുന്ന മീലാദ് സമ്മേളനം ഇന്ന് രാത്രി 7.30ന് മനാമ കെ എം സി സി ഓഡിറ്റോറിയത്തിൽ നടക്കും. മദ്ഹാലാപനത്തോടെ തുടക്കമാകുന്ന പരിപാടിയിൽ രാത്രി 8 മണിക്ക് കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകൻ ശാഫി സഖാഫി മുണ്ടമ്പ്രയുടെ മീലാദ് പ്രഭാഷണം നടക്കും.
ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബർ 6 വരെ ഗുദൈബിയ, മുഹറഖ്, ഉമ്മുൽ ഹസം, ഈസടൗൺ, റിഫാ, ഹമദ് ടൗൺ എന്നിവിടങ്ങളിലും സ്നേഹ പ്രഭാഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
പരിപാടിയുടെ ഭാഗമായി പ്രഭാത മൗലിദ് സദസ്സ്, മധുര വിതരണം, കുട്ടികളുടെ കലാ പരിപാടികൾ, ദഫ് പ്രോഗ്രാം എന്നിവ ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിലായി നടത്തപ്പെടും. ഇന്ന് രാത്രി നടക്കുന്ന മീലാദ് പ്രഭാഷണത്തിന് സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.