മനാമ: പ്രശസ്ത മജീഷ്യനും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും മോട്ടിവേഷൻ സ്പീക്കറുമായ മജീഷ്യൻ മുതുകാട് ബഹ്‌റൈൻ കേരളീയ സമാജത്തിൽ സംസാരിക്കും. ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള വിവിധ ക്ഷേമ മാനുഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന മുതുകാട് പ്രചോദനാത്മകമായ പ്രസംഗങ്ങൾക്കൊണ്ടും ശ്രദ്ധേയനാണെന്നും അദ്ദേഹത്തിൻ്റെ വാക്കുകൾ ശ്രവിക്കാനും മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാനും ഏവരേയും സമാജത്തിലേക്ക് ക്ഷണിക്കുന്നതായി പി.വി.രാധാകൃഷ്ണ പിള്ള പറഞ്ഞു.
മജീഷ്യൻ മുതുകാടിൻ്റെ പ്രഭാഷണം വ്യാഴാഴ്ച സെപ്റ്റംബർ 28 വൈകുന്നേരം ഏഴ് മണിക്ക് ആരംഭിക്കുമെന്നും തുടർന്ന് ഓണാഘോഷങ്ങളുടെ ഭാഗമായ ഒപ്പന മത്സരം അരങ്ങേറുമെന്ന് ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ പറഞ്ഞു.