മനാമ: “വെളിച്ചമാണ് തിരുദൂതർ” എന്ന പേരിൽ ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഗുദൈബിയ യൂണിറ്റ് പഠന ക്ലാസ് നടത്തി. ഷാനവാസ് എ.എം ക്ലാസിനു നേതൃത്വം നൽകി.
മനുഷ്യർ ഇതര മനുഷ്യരോടും സഹജീവികളോടും എങ്ങനെ വര്‍ത്തിക്കണമെന്നതിനുള്ള ഉത്തമ നിദര്‍ശനമായിരുന്നു പ്രവാചകന്റെ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു. സ്നേഹത്തിലൂടെ മറ്റുള്ളവരെ ചേർത്ത് പിടിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ രീതി. വ്യക്തികളിൽ സാമൂഹിക പ്രതിബദ്ധതയും സഹായ മനസ്കതയും സൃഷ്ടിക്കാൻ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. പ്രവാചക ദർശനം ഏത് കാലത്തും പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
യൂണിറ്റ് പ്രസിഡന്റ് സിറാജൂദ്ധീൻ ടി. കെ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ അസ്‌ലം വേളം ഖുർആനിൽ നിന്നും അവതരിപ്പിച്ചു. റിയാസ് നന്ദി പറഞ്ഞു.