മനാമ: ഐ.സി.എസ് ബഹ്‌റൈൻ കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് പ്രഭാഷണം നാളെ (29 Sep 23) രാത്രി 8 മണിക്ക് മുഹറഖ് സയാനി മജ്‌ലിസിൽ വച്ച് നടക്കുമെന്ന് ഐ.സി.എസ് ബഹറൈൻ ഭാരവാഹികൾ അറിയിച്ചു. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറാംഗം ഉസ്താദ് അഹ്മദ് ബാഖവി അരൂർ ആണ് മുഖ്യപ്രഭാഷണം നടത്തുന്നത്. കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡണ്ട് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ വിവിധ സംഘടന പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
