മനാമ: തിരുനബി (സ്വ) യുടെ സ്നേഹലോകം എന്ന പ്രമേയത്തിൽ ഐ.സി.എഫ് റിഫ സെൻട്രൽ കമ്മിറ്റി റിഫ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മദ്ഹുറസൂൽ സമ്മേളനം സംഘാടന മികവു കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഐ.സി.എഫ് നാഷണൽ എഡ്യൂക്കേഷൻ സെക്രട്ടറിയും സ്വാഗതസംഘം ചെയർമാനുമായ റഫീഖ് ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ ബഹ്റൈനിലെ പ്രമുഖ പണ്ഡിതൻ ശൈഖ് ഖാലിദ് സ്വാലിഹ് ജമാൽ സമ്മേളനം ഉത്ഘാടനം ചെയ്തു. ശാഫി സഖാഫി മുണ്ട(മ്പ മദ്ഹുറസൂൽ പ്രഭാഷണം നടത്തി.
ഐ.സി.എഫ് നാഷണൽ ജനറൽ സെക്രട്ടറി എം.സി അബ്ദുൽ കരിം ഹാജി, റിഫ സെൻട്രൽ പ്രസിഡന്റ് ശംസുദ്ധീൻ സുഹരി, മജ്മഉ തഅലീമിൽ ഖുർആൻ റിഫ മദ്രസ്സയിലെ സ്റ്റുഡന്റ്സ് കൗൺസിൽ ക്യാപ്റ്റൻ മുഹമ്മദ് യാസിർ നജിം എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിൽ 5 , 7 ക്ലാസ്സുകളിൽ നടന്ന പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും, കഴിഞ്ഞ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ മദ്രസ്സ വിദ്യാർത്ഥികൾക്കും പരിപാടിയിൽ വെച്ച് മൊമന്റോ നൽകി ആദരിച്ചു. പി.എം സുലൈമാൻ ഹാജി, അബ്ദുൽ അസീസ് ഹാജി കൊടുമയിൽ, ഉമ്മർ ഹാജി, അബ്ദുൽ നാസർ, അബ്ദുൽ ജലീൽ എന്നിവർ നേതൃത്വം നൽകി. റിഫ സെൻട്രൽ ജനറൽ സെക്രട്ടറി ഫൈസൽ എറണാകുളം സ്വാഗതവും ആസിഫ് നന്തി നന്ദിയും പറഞ്ഞു.