മനാമ: വിജയദശമി ദിനമായ ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 5.30ന് ആരംഭിക്കുന്ന വിദ്യാരംഭ ചടങ്ങിൽ മുൻ ഡി.ജി.പിയും എഴുത്തുകാരിയുമായ ഡോ.ബി.സന്ധ്യ ഐ.പി.എസ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും. വിദ്യാരംഭത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചതായി സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.
മലയാളം പാഠശാലയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാരംഭ ചടങ്ങുകൾക്ക് രജിസ്ട്രേഷനായി സമാജം സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര (33369895), പാഠശാല കൺവീനർ നന്ദകുമാർ എടപ്പാൾ (33508828) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.