മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തെ മാത്യ ദേവാലയമായ ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 65-മത് പെരുന്നാളും വാര്‍ഷിക കണ്‍വെന്‍ഷനും 2023 ഒക്ടോബര്‍ 5 മുതല്‍ 10 വരെയുള്ള തീയതികളില്‍ മലങ്കര സഭയുടെ യൂ.കെ, യൂറോപ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഒക്ടോബര്‍ 5, 8, 9 (വ്യാഴം, ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ വൈകിട്ട് 7.00 മണിയ്ക്ക് സന്ധ്യ നമസ്ക്കാരവും ഗാന ശുശ്രൂഷയും തുടര്‍ന്ന് വചന ശുശ്രൂഷയും നടക്കും. 6 വെള്ളിയാഴ്ച്ച രാവിലെ 7.00 മണിക്ക് പ്രഭാത നമസ്ക്കാരവും വിശുദ്ധ കുര്‍ബ്ബാനയും നടക്കും. 7 ശനിയാഴ്ച്ച വൈകിട്ട് 6.15 ന് സന്ധ്യ നമസ്ക്കാരവും വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കും. 9 ന് വചന ശുശ്രൂഷയ്ക്ക് ശേഷം പ്രദക്ഷിണവും ശ്ലൈഹിക വാഴ്വും നടക്കും.
പെരുന്നാളിന്റെ പ്രധാന ദിവസമായ ഒക്ടോബര്‍ 10 ചൊവ്വാഴ്ച്ച വൈകിട്ട് 6.15 ന് സന്ധ്യ നമസ്ക്കാരവും അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ “വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും” പെരുന്നള്‍ കൊടിയിറക്കും നേര്‍ച്ച വിളമ്പും നടക്കും. ഈ വര്‍ഷം ഇടവകയില്‍ 25 വര്‍ഷം പൂര്‍ത്തിയായവരെ പൊന്നാട നല്‍കി ആദരിക്കുന്ന ചടങ്ങും 10, 12 ക്ലാസുകളില്‍ ഉന്നത വിജയം കരസ്തമാക്കിയ ഇടവകാംഗങ്ങളുടെ കുഞ്ഞുങ്ങളെ ആദരിക്കുകയും, 2022 വര്‍ഷത്തിലെ ആദ്യ ഫലപ്പെരുന്നാളില്‍ വിവിധ കമ്മറ്റികളിലും മേഘലകളിലും കഴിവ് തെളിയിച്ചവരെ അനുമോദിക്കുന്ന ചടങ്ങും നടക്കുമെന്ന് ഇടവക വികാരി റവ. ഫാ സുനില്‍ കുര്യന്‍ ബേബി, സഹ വികാരി റവ. ഫാ. ജേക്കബ് തോമസ്, ട്രസ്റ്റി ജീസണ്‍ ജോര്‍ജ്ജ്, സെക്രട്ടറി ജേക്കബ് പി. മാത്യൂ എന്നിവര്‍ അറിയിച്ചു.